Hridayam Kondezhuthunna

Movie

Aksharathettu

Music Director

Shyam

Lyrics Writer

Sreekumaran Thambi

Singer(s)

KJ Yesudas

Release

1989

Song

Hridayam Kondezhuthunna

ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമ്രിതം അതിന്‍ ഭാഷ {2}
അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റു വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദമ്പത്യം ഒരു മഹാകാവ്യം {ഹൃദയം}

പതറാതെ പാടിയ നാവുകളുണ്ടോ..
ഇദറതെയാടിയ പാതങ്ങലുണ്ടോ
തെറ്റും രാഗം പിഴക്കും താളം
തെറ്റും രാഗം പിഴക്കും താളം
തിരുത്തലിലൂടെ തുടരും പ്രവാഹം
ഈ ജീവ ഗാനപ്രവാഹം {ഹൃദയം}

തെളിയാത്ത ബന്ധത്തിന്‍ ചിത്രങ്ങള്‍ വീണ്ടും
സഹന വര്‍ണ്ണങ്ങളാല്‍ എഴുതണം നമ്മള്‍
വര്‍ഷം കൊണ്ടും വസന്തം കൊണ്ടും
വര്‍ഷം കൊണ്ടും വസന്തം കൊണ്ടും
വേനലിന്‍പാപം കഴുകുന്നു കാലം
ആ പരബ്രമ്ഹമാം കാലം

ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമ്രിതം അതിന്‍ ഭാഷ
അര്‍ത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍
അക്ഷരത്തെറ്റു വരുത്താതിരുന്നാല്‍
അതു മഹാകാവ്യം ദമ്പത്യം ഒരു മഹാകാവ്യം
ഹൃദയംകൊണ്ടെഴുതുന്ന കവിത
പ്രണയാമ്രിതം അതിന്‍ ഭാഷ