Dileep Kavya Marriage Fake News

Dileep Kavya Marriage Fake News

ദിലീപും കാവ്യ മാധവനും തമ്മില്‍ വിവാഹവാര്‍ത്ത വ്യാജമാണൊ?

ദിലീപും കാവ്യ മാധവനും തമ്മില്‍ ജൂണ്‍ 25ന് വിവാഹിതരാകുന്നുവെന്നുള്ള വാര്‍ത്ത നിഷേധിച്ച് ദിലീപും കാവ്യമാധവന്റെ പിതാവും രംഗത്ത് വന്നു. ദിലീപിന്റെ ട്വിറ്റര്‍ പേജില്‍ വിവരം പോസ്റ്റ് ചെയ്തു എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത ചര്‍ച്ചയായതോടെ തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വ്യാജമാണെന്നും വിവാഹവാര്‍ത്തയെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ദിലീപ് പ്രതികരിച്ചു.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെന്നും എന്നാല്‍ ഇത് വ്യാജമാണെന്നും കാവ്യയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ചലച്ചിത്രലോകത്ത് നിന്നുള്ള വാര്‍ത്തകള്‍ പൂര്‍ണ്ണമായും സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

News