Archana Kavi Entered in Business Field

Archana Kavi Entered in Business Field

അര്‍ച്ചനാ കവി എറണാകുളത്ത് ‘ഛായ’ എന്ന വസ്ത്രസ്ഥാപനം തുടങ്ങി

ഫാഷന്‍ ഡിസൈനിംഗും തയ്യലുമൊക്കെ ചേര്‍ത്ത് എറണാകുളത്ത് ‘ഛായ’ എന്ന പേരില്‍ വസ്ത്രസ്ഥാപനം തുടങ്ങിയിരിക്കുകയാണ് നടി അര്‍ച്ചനാ കവി.

അഭിനയം മടുത്തിട്ടല്ല താന്‍ ബിസിനസിലേക്ക് തിരിഞ്ഞതെന്നാണ് അര്‍ച്ചന ഇതിനെ സംബന്ധിച്ച് പറയുന്നത്. ‘വാര്‍ഷിക കണക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചയാള്‍ എന്ന സ്ഥാനമൊന്നും ഞാനാഗ്രഹിക്കുന്നില്ല.

ചെറുപ്രായമാണ്, നേടാനുള്ളതെല്ലാം ഇപ്പോള്‍ സാധ്യമാക്കണം, പ്രായം കൂടിയാല്‍ അല്ലെങ്കില്‍ വിവാഹിതയായാല്‍ നായികാസ്ഥാനമൊന്നും ലഭിക്കില്ല എന്നൊക്കെ പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമുണ്ട്, എന്റെ കുടുംബം, കൂട്ടുകാര്‍, ഞാനെന്ന വ്യക്തി ഇതിനൊക്കെയായി സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട് അതിന്റെ കൂടെ സിനിമയും.

News