1983 – 100 Day’s Celebration

1983 – 100 Day’s Celebration

എബ്രിഡ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്ത 1983 സിക്സറും ഫോറും അടിച്ചുകൂട്ടി സെഞ്ചുറി അടിച്ചിരിക്കുകയാണ്‌.

ഇത് ക്രിക്കറ്റിനെ വളരെയധികം സ്നേഹിച്ച രമേശന്റെ കഥയായിരുന്നു. പഠിക്കേണ്ട പ്രായത്തില്‍ ക്രിക്കറ്റ് കളിച്ചു നടന്ന് ജീവിത്തില്‍ ഒന്നുമായില്ലെങ്കിലും, അവന്‍ ക്രിക്കറ്റിനെ മാത്രമായിരുന്നു പ്രണയിച്ചിരുന്നത്.

1983 movie still

മകനെ പഠിപ്പിച്ച് വലിയ ആളാക്കണമെന്നായിരുന്നു രമേശന്റെ അച്ഛന്റെ ആഗ്രഹം. പക്ഷെ ക്രിക്കറ്റ് മാത്രമായിരുന്നു രമേശന്റെ മനസ്സില്‍. അങ്ങനെ പരീക്ഷകളിലെല്ലാം തോറ്റ രമേശന്‌ കുട്ടിക്കാലം മുതലുള്ള തന്റെ പ്രണയിനിയേയും നഷടമാകുന്നു.

കുറച്ച് നാളുകള്‍ക്ക് ശേഷം രമേശന്‍ വിവാഹം കഴിക്കുന്നു. ആദ്യ രാത്രിയില്‍ രമേശന്‍ മനസ്സിലാക്കുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആരാണെന്നുപോലും തന്റെ ഭാര്യയ്ക്കറിയില്ലെന്ന്. ഇത് രമേശനെ വളരെയധികം നിരാശനാക്കുന്നു.

1983 movie still

വിവാഹ ശേഷം രമേശന്‍ അച്ഛന്റെ മെക്കനിക്കല്‍ ഷോപ്പില്‍ ജോലി ആരംഭിക്കുന്നു. അങ്ങിനെ നിരാശനായി ജീവിക്കുന്നതിനിടയില്‍ അവനൊരു ആണ്‍കുട്ടിയുണ്ടാവുന്നു. ഒരു ദിവസം തന്റെ മകനും ക്രിക്കറ്റ് ഇഷ്ടമാണെന്ന് തിരിച്ചറിയുന്നു. പിന്നെ മകനെ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാക്കുകയും അതിലൂടെ തനിക്ക് നഷ്ടമായതെല്ലാം തിരിച്ചു പിടിക്കുകയും ചെയ്യുന്നു.

1983 movie still

രമേശനേക്കാള്‍ കൈയ്യടി നേടുന്ന ഒരു താരം കൂടിയുണ്ട് ചിത്രത്തില്‍, ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹത്തിന്റെ പഴയകാല ക്രിക്കറ്റ് കളികള്‍ കാണിച്ചു കൊണ്ടായിരുന്നു ചിത്രത്തിന്റെ തുടക്കം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന വികാരം തന്നെ പ്രേക്ഷകരെയെല്ലാം കൈയ്യിലെടുക്കുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ്‌ ക്രിക്കറ്റ്‌ കളിയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ഒരുക്കിയത്.

1983 movie still

നിവിന്‍ പോളിക്ക് പുറമെ നിക്കി ഗാല്‍റാണി, അനൂപ് മേനോന്‍, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, സഞ്ജു, ജോയ് മാത്യു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഈ ചിത്രം ഷംസ് ഫിലിംസാണ്‌ പ്രദര്‍ശനത്തിച്ചത്.

News