Ezhamathe Varavu

Ezhamathe Varavu

Movie

Ezhamathe Varavu

Directed by

Hariharan

Written by

M. T. Vasudevan Nair

Studio

Gayathri Cinemas Enterprises

Starring

Indrajith, Bhavana, Vineeth, Mamukkoya

വയനാടന്‍ കാടിനെ ഇത്രയും മനോഹരമായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ലാത്ത വിധം വളരെ ഭംഗിയായും വന്യതയോടെയും ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ്‌ ഏഴാമത്തെ വരവ്. വനവും മരവും നശിപ്പിച്ചു കൊണ്ടുള്ള മനുഷ്യന്‍റെ ജീവിത ശൈലിയുടെ അനന്തരഫലം ചിത്രത്തില്‍ എടുത്ത് കാണിക്കുന്നുണ്ട്.

പഴശ്ശിരാജയ്ക്കു ശേഷം എം ടി വാസുദേവന്‍ നായരും ഹരിഹരനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഹരിഹരന്‍ തന്നെ  ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിനീത്, ഇന്ദ്രജിത്ത്, ഭാവന, മാമുകോയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ചരിത്ര ഗവേഷകനായ പ്രസാദ് (വിനീത്) വയനാട്ടിലെ വനത്തില്‍ ചോളന്മാരുടെ കൊട്ടാരമുണ്ട് എന്നതിന്‍റെ സത്യാവസ്ഥ മനസിലാക്കുന്നതിനായി അവിടെ ഗവേഷണം ആരംഭിക്കുന്നു. ഗവണ്മെന്‍റ്‌ ഗസ്റ്റ്‌ഹൗസ് താമസയോഗ്യമല്ലാത്തതിനാല്‍ ഫോറസ്റ്റ് ഓഫീസര്‍, പകരം താമസം ഏര്‍പ്പാടാക്കിയത് ആ നാട്ടിലെ എസ്റ്റേറ്റ് മുതലാളിയായ ഗോപിയുടെ (ഇന്ദ്രജിത്ത്) വീട്ടിലായിരുന്നു. പ്രസാദ് ഗോപിയുടെ വീട്ടിലെത്തുമ്പോള്‍ തന്നോടൊപ്പം മഹാരാജാസ് കോളേജില്‍ പഠിച്ച ഭാനുവിനെ (ഭാവന) കാണുന്നു. ഭാനു ഗോപിയുടെ ഭാര്യയാണ്‌. ഗവേഷണത്തോടൊപ്പം ഭാനുവും പ്രസാദും തമ്മിലുള്ള അടുപ്പത്തിന്‍റെയും ചുരുളഴിയുന്നു.

വയനാട്ടിലെ വനത്തിനുള്ളിലെ ആള്‍ക്കാരുടെ ജീവിതത്തിലേക്ക് ഭീതി വിതച്ചുകൊണ്ട് കടുവയിറങ്ങുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ്‌ ചിത്രത്തില്‍. സിനിമയുടെ സസ്പന്‍സ് അവസാനത്തോളം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട് ഹരിഹരന്‍.

ഒരു ചെറിയ കഥയെ വളരെ മനോഹരമായി അവതരിപ്പിച്ച ഹരിഹരന്‍റെ കഴിവിനെ അഭിനന്ദിക്കുന്നു.ഗാനങ്ങള്‍, എഡിറ്റിംഗ്‌, ഛായഗ്രഹണം എന്നിവ ചിത്രത്തിന്‍റെ  മാറ്റുകൂട്ടുന്നു.
Final Rating