Vattolam vaniyore

Song : Vattolam vaniyore
Movie : Leela
Year : 2016
Singer(s) : Biju Menon
Music : Biji Bal
Lyricist(s) : Traditional Music

വട്ടോളം വാണിയാരെ കേട്ടുകൊള്‍ക
കോട്ടയം പട്ടണമേ കണ്ടുകൊള്‍ക (2)
മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ
മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ
തിരുനക്കരയാണവിടെ നാഗസ്വരക്കൂത്ത് കേള്‍ക്കാം
പട്ടമാരൊത്തൊരു പൂജ നടത്തുന്ന നല്ലൊരു ശാപ്പാട്
നാലണയ്ക്കുണ്ടല്ലോ …
തൂശനിലയിട്ട കുത്തരിച്ചോറും
സാമ്പാറ് പച്ചടി കിച്ചടി തോരനും
പച്ചപ്പുളിശ്ശേരി നീളന്‍ കാളനും
പാല്‍പ്പായസവും അടപ്രഥമനും നാരങ്ങേം

വട്ടോളം വാണിയാരെ കേട്ടുകൊള്‍ക
കോട്ടയം പട്ടണമേ കണ്ടുകൊള്‍ക (2)

നേരെ അങ്ങോട്ട്‌ ചെന്നാല്‍ കാനുന്നോരു ജില്ലാ കോടതി
നേരെ അങ്ങോട്ട്‌ ചെന്നാല്‍ കാനുന്നോരു ജില്ലാ കോടതി
കൊടികെട്ടി പറപറക്കണ പുലികളായ വക്കീലന്മാര്‍
കെ പി തോമസും ശങ്കുണ്ണി മേനോനും
കെ ടി മത്തായീടെ വക്കീലാപ്പീസും
ഡി സി എം കോളേജും സെന്റ്‌ ആന്‍സ്‌ സ്കൂളും
ജില്ലാശുപത്രി മനോരമേടാപ്പീസും…
കാഴ്ച്ചകളങ്ങനെ വേറെയുമുണ്ടല്ലോ
എല്ലാം പറയുവാന്‍ നേരമില്ലിന്നിനി
ആലപ്പുഴക്കുള്ള കേവഞ്ചി കേറണം
എന്റെ പൊന്നു ഡിങ്കോ ….
പിള്ളേച്ചോ കിട്ടിയോ കിട്ടുകേല ….

Song : Vattolam vaniyore
Movie : Leela
Year : 2016
Singer(s) : Biju Menon
Music : Biji Bal
Lyricist(s) : Traditional Music

Lyrics – Ml
Lyrics – En