Valambirisankil Punyothakam

Movie

Karunyam

Music Director

Kaithapram

Lyrics Writer

Kaithapram

Singer(s)

KJ Yesudas

Release

1997

Song

Poomukham Vidarnnal

വലമ്പിരിശംഖില്‍ പുണ്യോദകം
ഉദയാദ്രിയില്‍ സൂര്യഗായത്രി സൂര്യഗായത്രി
കാമവും കര്‍മ്മവും ലോപ
മോഹങ്ങളും ധര്‍മ്മമായ് തുയിലുണരാന്‍
ഉഷസ്സേ അനുഗ്രഹിക്കൂ (വലം പിരി…)

പാദങ്ങള്‍ പതിക്കും പാപങ്ങള്‍ പോലും
ഭൂമിമാതാവേ പൊറുക്കേണം നിന്റെ (2)
വാക്കിന്റെ മുള്‍ മുന തൊടുമ്പോള്‍
മാനസപ്പൂക്കളേ ക്ഷമിച്ചു കൊള്ളേണം
പുതിയ പ്രതീക്ഷയാം പൊന്‍ മുകുളങ്ങള്‍
തെന്നലേ തൊട്ടുണര്‍ത്തേണം (വലമ്പിരി…)

തൂമഞ്ഞു തുള്ളി താമര ഇതള്‍ പോല്‍
ദൈവമേ കാത്തു കൊള്ളേണം ഞാനാം (2)
ഓരോ കാലടി ചോടിലും പൊല്‍ കതില്‍പ്പീലികള്‍ ചൊരിയേണം
മനസാ വാചാ ഞാന്‍ ചെയ്ത പാ‍പങ്ങള്‍
അമ്മേ പൊറുത്തു കൊള്ളേണം (വലമ്പിരി…)