Vaarmathiye

Song : Vaarmathiye
Movie : The Reporter
Year : 2015
Singer(s) : Sarath
Music : Sarath
Lyricist(s) : Rafeeq Ahamed
വാര്‍മതിയേ വാര്‍മതിയേ വരുമോ
തഴുകിടുമോ കരിവാവിനെ ഈറന്‍ പരിമൃദു പാണികളായ്‌
വാര്‍മതിയേ വാര്‍മതിയേ വരുമോ

മൂകദിനങ്ങള്‍ മാഞ്ഞൊരു വഴിയില്‍ തേടിയ നേരൊളി നീ
ഓര്‍മ്മയിലേതോ കാര്‍മുകിലാലെ മൂടിയ വാരൊളി നീയേ
ഒരു നാള്‍ പാതയിലേകാകിയായ് പരിഭവമോടണയൂ
ഓ.. വാര്‍മതിയേ വാര്‍മതിയേ വരുമോ..

ആരറിയാനീ ജീവിതമോടും ആകുല വീഥികളെ
ആരുയിരായ് നീ ചാരെ വന്നാലും നീറിയ വേദനയെ
ഒരു പൂ തൂകുമീ ഏകാന്തമാം പരിമളമാരറിവാന്‍
ഓ.. വാര്‍മതിയേ വാര്‍മതിയേ വരുമോ
തഴുകിടുമോ കരിവാവിനെ ഈറന്‍ പരിമൃദു പാണികളാല്‍
വാര്‍മതിയേ വാര്‍മതിയേ വരുമോ

Lyrics – Ml