Kili Paadum Kulir

Song : Kili Paadum Kulir
Movie : Namukkore Aakasam
Year : 2015
Singer(s) : KS Chithra
Music : Nadesh Shankar
Lyricist(s) : Girish Puthancheri
ആ..
കിളി പാടും കുളിര്‍പാട്ടിന്നെതിര്‍ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …
കിളി പാടും കുളിര്‍പാട്ടിന്നെതിര്‍ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …
പുലര്‍മാന പുള്ളോത്തി .. കരിമേഘ കാക്കാത്തി ..
തുയിലുണരുണരുണര് ..
ആടി കാറ്റാടും കോലോത്തെ പൂമുറ്റത്ത് ..
മീനം നാവേറ് പാടുന്ന കാവോരത്ത് ..
കുറുമാട്ടി കുരുവി നീ ചെരുനാരകമൊട്ടിന്മേല്‍
ചിറകാട്ടി ചിരികൂട്ടി ചില്‍ ചില്‍ ചില്‍ ചില്‍
കിളി പാടും കുളിര്‍പാട്ടിന്നെതിര്‍ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …

ചേമ്പില കുമ്പിളില്‍ കുസൃതി മഴേ നിന്നെ കൂവളം ഒളിച്ചു വച്ചു ..
ചേമ്പില കുമ്പിളില്‍ കുസൃതി മഴേ നിന്നെ കൂവളം ഒളിച്ചു വച്ചു
കുറുമ്പുറുമ്പവളുടെ കാതില്‍ ചൊല്ലി
കടംകഥ പഴമൊഴികള്‍ ..
അയലത്തെ പ്രാവിന്റെ അമ്മാന പ്രാവിന്റെ
കുടയുണ്ടോ കുറുവാലി …
മഴമകള്‍ക്ക് പയര്‍ വറുത്ത നിറ നിറ പൊലിയുടെ മുറമെട് …
കിളി പാടും കുളിര്‍പാട്ടിന്നെതിര്‍ പാട്ടെവിടെ.. ദൂരെ
പുഴ മീട്ടും മഴവീണ കുടമിന്നെവിടെ …

തേരിലിറങ്ങുമെന്‍ തിരുതേവരെ നിന്നെ ആരതി തിരിയുഴിയാം ..
തേരിലിറങ്ങുമെന്‍ തിരുതേവരെ നിന്നെ ആരതി തിരിയുഴിയാം
അരപ്പവനുരുക്കി ഞാന്‍ കോലം തീര്‍ക്കാം
അണിവെയില്‍ കസവു നെയ്യാം ..
ഒരു കുഞ്ഞികാറ്റായ് നിന്‍ കുളിര്‍മെയ്യില്‍ ചേക്കെറാം
കുളിരുന്നു കുഞ്ഞാറ്റെ ..
പതിരളന്നു പതമളന്നു നിറ നിറ പൊലിയുടെ മുറമെട് ..

Lyrics – Ml