Udhichuyarnne Mala

ഗാനം : ഉദിച്ചുയര്‍ന്നെ മല
ചിത്രം : സഖാവ്
വര്‍ഷം : 2017
ആലാപനം : സിത്താര കൃഷ്ണകുമാര്‍, വൈക്കം വിജയലക്ഷ്മി
സംഗീതം : പ്രശാന്ത് പിള്ളൈ
ഗാനരചന : സന്തോഷ് വര്‍മ

ഉദിച്ചുയര്‍ന്നെ മല കടന്നു
ചുവന്നൊരുത്തന്‍ മാനത്ത്
കൊതിച്ചിരിക്കും വെളിച്ചം കൊണ്ട്
അലങ്കരിച്ചേ ഈ മണ്ണ്
തണുത്തു നില്‍ക്കും മലമുടി തന്‍
മനസ്സിലെ സങ്കല്‍പ്പങ്ങള്‍ തുയിലുണര്‍ന്നെ

പാരാവാര തീരത്തോളം
നോട്ടം ചെല്ലാ ദൂരത്തോളം
പൊന്നും സൂര്യന്‍ നീട്ടുന്നുണ്ടേ
ഉല്ലാസത്തിന്‍ കതിരൊളി

പാരാവാര തീരത്തോളം
നോട്ടം ചെല്ലാ ദൂരത്തോളം
പൊന്നും സൂര്യന്‍ നീട്ടുന്നുണ്ടേ
ഉല്ലാസത്തിന്‍ കതിരൊളി

കുന്നിലൂടെ കുണുങ്ങിക്കൊണ്ട് ഇറങ്ങി വരും
കൊച്ചു പൂഞ്ചോലക്കും ഞൊടി
കൊണ്ട് ചെറുപ്പം വെച്ചേ
പൈന്മരം വളരുന്ന ചെരുവുകളില്‍
തത്തി കളിക്കുന്ന തെന്നല്‍
പുത്തന്‍ കുളിര് തന്നെ
പൂ വെയിലൊളി വിരലുകള്‍
തരളമായി തഴുകവേ
മലരിലെ ഹിമകണം
പവിഴമായി രക്തം ചിന്തുന്നെ

ഇതള്‍ വിരിയാന്‍ മറന്നു നിക്കും
മലരിനെ തെന്നല്‍ ചെന്ന് തൊട്ടു വിളിച്ചേ
കിരണം കൊണ്ട് മിഴിയെഴുതി
അകക്കണ്ണില്‍ അറിവിന്റെ തെളിച്ചം വെച്ചു
നമ്മള്‍ ഉയരാനെന്ന മൊഴികളും
പാടി കിളിമകള്‍ പാറിപറന്നെ
തീരുമേട്‌ നീളെ
നീല ഉഷസ്സിന്റെ താലം
ചൊരിഞ്ഞിട്ട ചോപ്പില്‍ മുങ്ങുന്നെ

Song : Udichuyarnne mala
Movie : Sakhavu
Year : 2017
Singer : Sithara Krishnakumar, Vaikom Vijayalakshmi
Music : Prashant Pillai
Lyricist : Santosh Varma

Udichuyarnne mala kadannu
Chuvannoruthan maanathu
Kothichirikkum velicham kondu
Alankariche ee mannu
Thanuthu nilkkum malamudi than
Manasile sankalpangal thuyilunarnne

Paaraavaara theeratholam
Nottam chella dooratholam
Ponnum sooryan neettunnunde
Ullaasathin kathiroli

Paaraavaara theeratholam
Nottam chella dooratholam
Ponnum sooryan neettunnunde
Ullaasathin kathiroli

Kunniloode kunungikkond irangi varum
Kochu pooncholakkum njodi
Kondu cheruppam veche
Painmaram valarunna cheruvukalil
Thathi kalikkunna thennal
Puthan kuliru thanne
Poo veyiloli viralukal
Tharalamaay thazhukave
Malarile himakanam
Pavizhamaay raktham chinthunne

Ithal viriyaan marannu nilkkum
Malarine thennal chennu thottu viliche
Kiranam kondu mizhiyezhuthi
Akakkannil arivinte thelicham vechu
Nammal uyaranenna mozhikalum
Paadi kilimakal paariparanne
Theerumedu neele
Neela ushassinte thaalam
Chorinjitta choppil mungunne

Lyrics – Ml
Lyrics – En