Vilolam Snehasangeetham

ഗാനം : വിലോലം സ്നേഹസംഗീതം
ചിത്രം : തക്ഷശില
വര്‍ഷം : 1995
ആലാപനം : എം.ജി. ശ്രീകുമാര്‍
സംഗീതം : മരഗത മണി
ഗാനരചന : കെ. ജയകുമാര്‍

വിലോലം സ്നേഹസംഗീതം
വിഭാതം പെയ്ത ലാവണ്യം
പൊൻ തൂവൽ പോലെ
മൊഴിപ്പൂവായ് ദൂരെ പോരുന്നോ….

വിലോലം സ്നേഹസംഗീതം
വിഭാതം പെയ്ത ലാവണ്യം

തങ്കനൂലിൽ ആരോ മുത്തു കെട്ടീ
കുങ്കുമപ്പൂ കാറ്റിൽ ഊയലാടി
പറക്കുമ്പോൾ മാനം കിളിക്കുഞ്ഞിൻ സ്വന്തം
നമുക്കല്ലേ പൂവനം
പറക്കുമ്പോൾ മാനം കിളിക്കുഞ്ഞിൻ സ്വന്തം
നമുക്കല്ലേ പൂവനം
പ്രേമത്താൽ മാനം പൂക്കുന്നിതാ
സ്വപ്നത്താൽ ഉള്ളം പാടുന്നിതാ
എന്നുമെന്നും കൺ കോണിൽ
പൂക്കും ആശാസുമം കണ്ടുവോ

വിലോലം സ്നേഹസംഗീതം
വിഭാതം പെയ്ത ലാവണ്യം

മഞ്ഞു മേഘം എന്തോ ദൂതു ചൊല്ലീ
കാറ്റിലാടും കാട്ടിൽ മേളമായീ
മിഴിത്തൂവൽ ചായും പുഴക്കൈകൾക്കുള്ളിൽ
നിറക്കൂട്ടം വിരിഞ്ഞല്ലോ
മിഴിത്തൂവൽ ചായും പുഴക്കൈകൾക്കുള്ളിൽ
നിറക്കൂട്ടം വിരിഞ്ഞല്ലോ
മിന്നുമ്പോൾ എല്ലാം പൊന്നല്ലയോ
സ്നേഹത്താൽ കല്ലും പൂക്കില്ലയോ..
ഉള്ളിന്നുള്ളിൽ നിലാവിൽ-
മൂടും ഇന്ദീവരം കണ്ടുവോ…

വിലോലം സ്നേഹസംഗീതം
വിഭാതം പെയ്ത ലാവണ്യം
പൊൻ തൂവൽ പോലെ
മൊഴിപ്പൂവായ് ദൂരെ പോരുന്നോ…
വിലോലം സ്നേഹസംഗീതം
വിഭാതം പെയ്ത ലാവണ്യം

Song : Vilolam Snehasangeetham
Movie : Thakshashila
Year : 1995
Singer : MG Sreekumar
Music : Maragatha Mani
Lyricist : K Jayakumar

Vilolam sneha samgeetham
vibhaatham peytha laavanyam
ponthooval pole
mozhippoovaay doore porunno

Vilolam sneha samgeetham

Thankanoolil aaro muthu kettee
kunkumappoo kaattil ooyalaadi
parakkumpol maanam kilikkunjin swantham
namukkalle poovanam
parakkumpol maanam kilikkunjin swantham
namukkalle poovanam
premathaal maanam pookkunnithaa
swapnathaal ullam paadunnithaa
ennumennum kankonil
pookkum aashaasumam kanduvo

Vilolam sneha samgeetham

Manju megham entho doothu chollee
kattilaadum kaattil melamaayi
mizhithooval chaayum puzhakkaikalkkullil
nirakkoottam virinjallo
mizhithooval chaayum puzhakkaikalkkullil
nirakkoottam virinjallo
Minnumpol ellaam ponnallayo
snehathaal kallum pookkillayo
ullinnullil nilaavil moodum-
indeevaram kanduvo…

Vilolam sneha samgeetham
vibhaatham peytha laavanyam
ponthooval pole
mozhippoovaay doore porunno…..
Vilolam sneha samgeetham
vibhaatham peytha laavanyam…

Lyrics – Ml
Lyrics – En