Two Countries Movie Preview

Two Countries Movie Preview

ജനപ്രിയ നായകന്‍ ദിലീപ്‌ നായകനായെത്തുന്ന ഒരു റൊമാന്റിക്‌ കോമഡി ചിത്രമാണ്‌ ടു കണ്‍ട്രീസ്‌, റാഫി തിരക്കഥ രചിച്ച്‌ ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി എത്തുന്നത്‌ മംമ്ത മോഹന്‍ദാസും ഇഷാ തല്‍വാറുമാണ്‌. വിഭിന്ന സംസ്കാരങ്ങളിലുള്ള ഇന്ഡ്യയിലേയും കാനഡയിലേയും ജീവിത പശ്ചാത്തലങ്ങളിലൂടെയാണ്‌ കഥ മുന്നോട്ട്‌ പോകുന്നത്‌. ഇന്ഡ്യക്കാരനായി ദീലീപും കാനഡക്കാരിയായി മംമ്തയും വേഷമിടുന്നു.

ഒരു ഇടത്തരം കുടുംബത്തില്‍പ്പെട്ട നായക കഥാപാത്രമായ ഉല്ലാസിന്‌ (ദിലീപ്‌), പല സാഹചര്യങ്ങല്‍ക്കൊണ്ടും വീടുവിട്ട് നില്‍ക്കേണ്ടിവരുന്ന അവസ്ഥയിലാണ്‌ ലയയുമയി (മംമ്ത) വിവാഹവും തുടര്‍ന്നു കാനഡയിലേക്കുള്ള പറക്കലും . ഇവരുടെ ജീവിതാനുഭങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചു ആവിഷ്ക്കരിച്ചിരിക്കുകയാണ്‌ ഈ ചിത്രത്തില്‍.

മംമ്തയോടൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമാണ്‌ ഇഷ തല്‍വാറിന്റേയും. ഒരു ത്രികോണ പ്രണയകഥയെന്നു തന്നെ വിശേഷിപ്പിക്കാം. മുകേഷ്‌, അജു വര്‍ഗീസ്‌, ജഗദീഷ്, വിജയരാഖവന്‍, അശോകന്‍, റാഫി, ലെന, ശോഭ മോഹന്‍, സജിത ബേട്ടി എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍. രജപുത്ര വിഷ്വല്‍ മീഡിയയാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണം.

Director Writers Producer Music Cinematography
Read – Ml
Cast & Crew