Thazhvaaram Ratharam

Movie

Neelakasam pachakkadal Chuvanna Bhoomi

Music Director

Rex Vijayan

Lyrics Writer

Vinayak Sasikumar

Singer(s)

Sushir Shyam

Release

2013

Song

Thazhvaaram Ratharam

താഴ്വാരം രാത്താരം
ഉന്മാദം തൂകും നേരം
പാരാകെ ചേക്കേറാന്‍ നീയും ഞാനും
ചെമ്മാനം താനേ..
മാരിക്കാറായി മണ്ണിന്‍ മേലേ
പെയ്യും കാര്‍ത്താളം

താഴ്വാരം രാത്താരം
ഉന്മാദം തൂകും നേരം
പാരാകെ ചേക്കേറാന്‍ നീയും ഞാനും
സഞ്ചാരിക്കാറ്റായി…
പച്ചക്കടലില്‍ മുങ്ങിത്താഴാനെത്തും
ഈ ലോകം

ഒ ഓ ഓഹോ ഒ ഓഹോ…
ഒ ഓ ഓഹോ ഒ ഓഹോ…

വെയില്‍നാളം തേടാന്‍ നമ്മള്‍
നമ്മള്‍ നമ്മള്‍

കാഹളങ്ങള്‍ കാതിലാളും
കൈത്തടങ്ങള്‍ ജ്വാലയാകും ഭൂമി
ചുവന്ന ഭൂമി
വീണ്ടും താരകങ്ങള്‍ സാഗരങ്ങള്‍
ജാലകങ്ങള്‍ ഗോപുരങ്ങള്‍
പൂവുകള്‍ മോഹങ്ങള്‍

ചെമ്മാനം താനേ
മാരിക്കാറായി മണ്ണിന്‍ മേലേ
പെയ്യും കാല്‍ത്താളം
കാല്‍ത്താളം കാല്‍ത്താളം
സഞ്ചാരിക്കാറ്റായി
പച്ചക്കടലില്‍ മുങ്ങിത്താഴാനെത്തും
ഈ ലോകം

കാഹളങ്ങള്‍ കാതിലാളും
കൈത്തടങ്ങള്‍ ജ്വാലയാകും
ഭൂമി ചുവന്ന ഭൂമി
വീണ്ടും താരകങ്ങള്‍ സാഗരങ്ങള്‍
ജാലകങ്ങള്‍ ഗോപുരങ്ങള്‍
പൂവുകള്‍ മോഹങ്ങള്‍ (2 )