Kattile Poomanam

Movie

Kadhaveedu

Music Director

M Jayachandran

Lyrics Writer

ONV Kurup

Singer(s)

Swetha Mohan

Release

2013

Song

Kattile Poomanam

കാറ്റിലെ പൂമണം പൂവിലെ തേന്‍കണം
ആരെയോ കാത്തിരുന്നു
വെണ്ണിലാ ചോലയില്‍ മുന്തിരി വള്ളികള്‍
മഞ്ഞുനീര്‍ തൂകി നിന്നു
നീവരും നേരവും നോക്കിയീ രാക്കിളി
തൂവല്‍ കുടഞ്ഞു നിന്നു ..
കാറ്റിലെ പൂമണം പൂവിലെ തേന്‍കണം
ആരെയോ കാത്തിരുന്നു

ആഹാഹ ..ആഹാഹ..ആഹാ
നിദ്രയില്‍ നുറുങ്ങുവെട്ടമായി നിറങ്ങള്‍ വീശി നീ
പുണര്‍ന്നുവെങ്കിലോ..
സ്നേഹമേ ഉണര്‍ന്നു പാടുമോ
എന്നു കാതില്‍ നീ ചൊല്ലിയെങ്കിലൊ
നിനക്കു മാത്രമായി കിനാക്കള്‍ പെയ്തിടും
തളിര്‍ മരങ്ങളില്‍ കുളിര്‍ പടര്‍ന്നിടും
ഈ രാവില്‍..

ആലോലം കാറ്റിലെ പൂമണം
പൂവിലെ തേന്‍കണം ആരെയോ കാത്തിരുന്നു
വെണ്ണിലാ ചോലയില്‍ മുന്തിരി വള്ളികള്‍
മഞ്ഞുനീര്‍ തൂകി നിന്നു
ഈ മാത്രതന്‍ സുഗന്ധമേറ്റു നീ
വര്‍ണ്ണ ശലഭമായി മാറിയെങ്കിലൊ
പൂക്കുമീ ലതാവനങ്ങളില്‍ സ്വയം മറന്നു നീ
പാറിയെങ്കിലൊ ..
ഋതുക്കളാകെയും വസന്തമായിടും
നിനക്കു മാത്രമായി മരന്ദമേകിടും
ഈ രാവില്‍ ..
ആലോലം കാറ്റിലെ പൂമണം
പൂവിലെ തേന്‍കണം ആരെയോ കാത്തിരുന്നു
വെണ്ണിലാ ചോലയില്‍ മുന്തിരി വള്ളികള്‍
മഞ്ഞുനീര്‍ തൂകി നിന്നു
നീവരും നേരവും നോക്കിയീ രാക്കിളി
തൂവല്‍ കുടഞ്ഞു നിന്നു ..
ആഹാഹ ..ആഹാഹ..ആഹാ