Shyama Sundara Pushpame

ഗാനം : ശ്യാമ സുന്ദര പുഷ്പമേ
ചിത്രം : യുദ്ധകാണ്ഡം
വര്‍ഷം : 1977
ആലാപനം : കെ.ജെ. യേശുദാസ്
സംഗീതം : കെ. രാഘവന്‍
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

ശ്യാമ സുന്ദര പുഷ്പമേ
എന്‍റെ പ്രേമ സംഗീതമാണു നീ
ധ്യാനലീനമിരിപ്പു ഞാന്‍..
ധ്യാനലീനമിരിപ്പു ഞാന്‍
ഗാനമെന്നെ മറക്കുമോ
എന്‍റെ ഗാനമെന്നില്‍ മരിക്കുമോ

ശ്യാമ സുന്ദര പുഷ്പമേ
എന്‍റെ പ്രേമ സംഗീതമാണു നീ

വേറെയേതോ വിപഞ്ചിയില്‍
പടര്‍ന്നേറുവാനതിന്നാകുമൊ
വേദന തന്‍ ശ്രുതി കലര്‍ന്നതു
വേറൊരു രാഗമാകുമൊ
വേര്‍പ്പെടും ഇണപ്പക്ഷി തന്‍
ശോക വേണുനാദമായ് മാറുമൊ

ശ്യാമ സുന്ദര പുഷ്പമേ
എന്‍റെ പ്രേമ സംഗീതമാണു നീ

എന്‍റെ സൂര്യന്‍ എരിഞ്ഞടങ്ങി
ഈ സന്ധ്യ തന്‍ സ്വര്‍ണ മേടയില്‍
എന്‍റെ കുങ്കുമ പാടമാകവെ
ഇന്നു കത്തിയെരിഞ്ഞു പോയ്
മേഘമായ് മേഘരാഗമായ്
വരൂ…വേഗമീ… തീ കെടുത്താന്‍ 

ശ്യാമ സുന്ദര പുഷ്പമേ
എന്‍റെ പ്രേമ സംഗീതമാണു നീ
ധ്യാനലീനമിരിപ്പു ഞാന്‍..
ധ്യാനലീനമിരിപ്പു ഞാന്‍
ഗാനമെന്നെ മറക്കുമോ
എന്‍റെ ഗാനമെന്നില്‍ മരിക്കുമോ

Song : Shyama Sundara Pushpame
Movie : Yudhakandam
Year : 1977
Singer : KJ Yesudas
Music : K Raghavan
Lyricist : ONV Kurup

Syaama sundara pushpame

Ente prema sangeethamaanu nee

Dyaanaleenamirippu njaan

Dyaanaleenamirippu njaan

Gaanamenne marakkumo

Ente gaanamennil marikkumo

Syaama sundara pushpame

Ente prema sangeethamaanu nee

Vereyetho vipanchiyil

Padarnneruvaanathinnakumo
Vedana than sruthi kalarnnathu

Veroru raagamaakumo

Verpedum inappakshi than

Shoka venunadamaay maarumo

Syaama sundara pushpame

Ente prema sangeethamaanu nee

Ente sooryan erinjadangi

Ee sandhya than swarna medayil
Ente kumkuma paadamaakave

Innu kathiyerinju poy

Meghamaay megharaagamaay

Varoo  vegamee thee keduthaan

Syaama sundara pushpame

Ente prema sangeethamaanu nee

Dyaanaleenamirippu njaan

Dyaanaleenamirippu njaan

Gaanamenne marakkumo

Ente gaanamennil marikkumo

Lyrics – Ml
Lyrics – En