Salala Mobiles – Review

Salala Mobiles – Review

Movie

Salala Mobiles

Directed/Written by

Sharath A. Haridaasan

Studio

Anto Joseph Film Company

Staring

Dulquer Salman, Mammootty, Nasriya, Tini Tom, Geetha

അലസനായി  ഒരു പണിക്കും പോകാതെ ഉച്ച വരെയുറങ്ങുന്ന അഫ്സലിനെ (ദുല്‍ക്കര്‍ സല്‍മാന്‍) ഉപദേശിക്കാന്‍ ഉമ്മ തന്‍റെ സഹോദരനോട്‌ പറയുന്നു. അങ്ങിനെ സലാലയിലേക്ക്‌ തിരിച്ചു പോകുമ്പോള്‍ അഫ്സലിനെ ഉപദേശിക്കുകയും ഒരു മൊബൈല്‍ ഷോപ് തുടങ്ങിക്കൊടുക്കുകയും ചെയ്യുന്നു. ഒരു ദിവസം ബസ് കാത്തുനില്‍ക്കുന്ന ഒരു മൊഞ്ചത്തി കുട്ടിയെ കാണാനിടയായ അഫ്സല്‍, അവളെ പ്രണയിക്കുന്നു.

തന്‍റെ ഇഷ്ടം അവളോട് പറയാന്‍ അഫ്സലിനാണെങ്കില്‍ ധൈര്യവുമില്ല. കോയമ്പത്തൂരില്‍ മൊബൈല്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ മൊബൈല്‍ സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുന്ന അളഗര്‍സ്വാമി (സന്താനം) എന്ന ഐടി ഭീകരന്‍ അഫ്സലിനു മൈന്‍ഡ് ടാപ്പിങ് യന്ത്രം സമ്മാനിക്കുന്നു.

അഫ്സലും കൂട്ടുകാരന്‍ ബിനോയിയും രാത്രിയില്‍ നാട്ടുകാരുടെ മുഴുവന്‍ ഫോണ്‍ കോളും  ചോര്‍ത്താന്‍ തുടങ്ങി. അങ്ങിനെ പല പകല്‍ മാന്യന്മാരും രാത്രിയാവുന്നതോടെ അശ്ലീലതയില്‍ മുങ്ങിക്കുളിക്കുന്നത് ഇരുവരും കേട്ടു. ഇതിനിടയില്‍ തന്‍റെ രാജകുമാരി ഷഹാനയുടെ (നസ്രിയ) രഹസ്യങ്ങളും സങ്കടങ്ങളും അഫ്സലറിയുന്നു. പക്ഷെ ഫോണ്‍ ചോര്‍ത്തപ്പെട്ടവര്‍ പോലീസില്‍ പരാതിപ്പെടുന്നു. അത് അന്വേഷിച്ച്‌ പോലീസ്‌ എത്തുന്നതോടെ കഥ വികസിക്കുന്നു.



ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചിത്രത്തില്‍ നിറഞ്ഞുനിന്നത് ഫോണ്‍ സെക്സ് എന്ന ഭീകരത തന്നെയാണ്. മലയാളികളുടെ കപട സദാചാരം തുറന്നു കാട്ടുവാനും ചിത്രത്തിനാവുന്നുണ്ട്. നസ്രിയയുടെ മനോഹരമായ ചില ഷോട്ടുകളും കുറച്ചു തമാശകളും മാറ്റി നിര്‍ത്തിയാല്‍, ഇതല്ലാതെ ഒന്നും തന്നെ ചിത്രത്തിലില്ല. പഴയ ഹിറ്റ് സിനിമകളില്‍ നിന്ന് കടം കൊണ്ട കഥാപാത്രങ്ങളും ചിത്രത്തെ രക്ഷിച്ചില്ല. നവാഗതനായ ശരത് എ. ഹരിദാസന്‍ ഇതുപോലെയുള്ള ചിത്രങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

മനോഹരമായ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമാണ്‌ ചിത്രത്തില്‍ എടുത്ത് പറയേണ്ടത്.പക്ഷെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. പ്രേക്ഷകര്‍ക്ക് വളരെയധികം നിരാശയാണ്‌  ദുല്‍ക്കറിന്‍റെ ഈ ചിത്രം സമ്മാനിക്കുന്നത്.
Final Rating