Poovithalaay njaan

ഗാനം : പൂവിതളായ് ഞാൻ
ചിത്രം : തോപ്പില്‍ ജോപ്പന്‍
വര്‍ഷം : 2016
ഗായകര്‍ : കെ.എസ്. ചിത്ര‍
സംഗീതം : വിദ്യാസാഗര്‍
ഗാനരചന : റഫീഖ് അഹമ്മെദ്

പൂവിതളായ് ഞാൻ നാഥാ…
താവകപാദം തേടീ..
പൂവിതളായ് ഞാൻ നാഥാ..
താവകപാദം തേടീ..
തേനൊലീവുകൾ കാവൽ നിൽക്കുമീ-
പാത തന്നിലേകാന്തം
നീ വരുന്നപോൽ കാറ്റനങ്ങവേ-
വന്നു നോക്കി ഞാൻ വെറുതേ..
എൻ കിനാവിലേ….. ദിവ്യഗാനമേ….

ദേവദൂതർ പാടും, ആലയങ്ങൾ കാണാൻ…
ആശയോടെ ഞങ്ങൾ, കാത്തിടുന്നു ദേവാ…

നീ നടന്നിടൂ എൻ ഹൃദന്തമാം
സാഗരോപരി ദേവാ…
നീ വരുംവഴി കൈക്കുടന്നയിൽ
ദാഹനീരായിടാം ഞാൻ…
ആ ദിവ്യവേദിയിൽ, അവിരാമമങ്ങനെ…
മെഴുകിന്റെ നാളമായ്, എരിയേണമേ…
എൻ കിനാവിലേ…. ദിവ്യഗാനമേ….

പൂവിതളായ് ഞാൻ നാഥാ..
താവകപാദം തേടീ….
പൂവിതളായ് ഞാൻ നാഥാ…
താവകപാദം തേടീ….

Song : Poovithalaay njaan
Movie : Thoppil Joppan
Year : 2016
Singer(s) : KS Chithra
Music : Vidyasagar
Lyricist : Rafeeq Ahamed

Poovithalaay njaan naadhaa
thaavaka paadam thedee..
poovithalaay njaan naadhaa
thaavaka paadam thedee..
thenoleevukal kaaval nilkkumee
paatha thannilekaaantham
nee varunna pol kaattanangave
vannu nokki njaan veruthe
en kinaavile divyagaaname…

devadoothar paadum, aalayangal kaanaan..
aashayode njangal, kaathidunnu devaa…

nee nadannidu en hrudanthamaam
saagaropari devaa
nee varum vazhi kaikkudannayil
daahaneeraayidaam njaan
aa divyavediyil aviraamamangane
mezhukinte naalamaay eriyename..
en kinaavile divyagaaname…

poovithalaay njaan naadhaa
thaavaka paadam thedee..
poovithalaay njaan naadhaa
thaavaka paadam thedee…

Lyrics – Ml
Lyrics – En