Pattil Ee Pattil Iniyum

Movie

Pranayam

Music Director

M. Jayachandran

Lyrics Writer

ONV Kurup

Singer(s)

Sreya Goshal, P. Jayachandran

Release

August 2011

Song

Pattil ee pattil iniyum nee unarille

ആആആ….. ആആആആ..ആആ..
പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലെ
ഒരു രാപ്പാടി പാടും… ഈണം കേട്ടതില്ലെ
പനിനീര്‍ പൂക്കല്‍ ചൂടി ഈ രാവുറങ്ങിയില്ലെ
എന്നെഞ്ചിലൂറും ഈ പട്ടില്‍ ഇനിയും നീ ഉണരില്ലെ..

ആആആ….. ആആആആ..ആആ …(2)
സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്‍റെ നെഞ്ചില്‍ എരിയും സൂര്യനാരോ
കടലല തൊടുനിരമാര്‍നു നിന്‍
കവിളിലും അരുണിമ പൂത്തുവോ,
പ്രണയമൊരസുലഭ മധുരമാം, നിര്‍വൃതി.
ഒഴുകും പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ…

ആയിരം പൊന്മയൂരം കടലില്‍ നൃത്തമാടും
ആയിരം ജ്വാലയായി, കതിരോന്‍ കൂടെയാടും
പകലൊളി ഇരവിനെ വേള്‍ക്കുമീ
മുകിലുകള്‍ പറവകള്‍ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമായ്, നിര്‍വൃതി.

കുളിരിന്‍ , കൂട്ടില്‍ , ഈ കൂട്ടില്‍ , ഇനിയും നാം അണയില്ലേ,
ഒരു രാപ്പാടി പാടും… ഈണം കേട്ടതില്ലേ
പനിനീര്‍ പൂക്കള്‍ ചൂടി…രാവൊരുങ്ങിയില്ലേ
എന്‍ നെഞ്ഞിലൂറും ഈ പാട്ടില്‍ ഇനിയും നീ, ഉണരില്ലേ…