Panineeru Peyyum

ഗാനം : പനിനീര് പെയ്യും
ചിത്രം : പ്രേം പൂജാരി
വര്‍ഷം : 1999
ഗായകര്‍ : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
സംഗീതം : ഉത്തം സിംഗ്
ഗാനരചന : ഒ.എന്‍.വി. കുറുപ്പ്

പനിനീര് പെയ്യും നിലാവില്‍
പനിനീര് പെയ്യും നിലാവില്‍…
പാരിജാതത്തിന്‍ ചോട്ടില്‍
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലെ ഞാന്‍ നിന്നെയോര്‍ത്തുപാടും
പനിനീര് പെയ്യും നിലാവില്‍…
പാരിജാതത്തിന്‍ ചോട്ടില്‍

അറിയാതെന്‍ ആത്മാവിലൂറും
ഒരു രാഗം ദേവരാഗം
സഖി നിന്നെത്തേടുമെന്നും
പനിനീര് പെയ്യും നിലാവില്‍…
പാരിജാതത്തിന്‍ ചോട്ടില്‍

പ്രിയതോഴീ നീ മാത്രമോര്‍ക്കും
ഒരു ഗാനം സ്നേഹസാന്ദ്രം
തഴുകീടും നിന്നെയെന്നും
പനിനീര് പെയ്യും നിലാവില്‍…
പാരിജാതത്തിന്‍ ചോട്ടില്‍

പിരിയാനായ് മാത്രമെന്നോ..
പ്രിയമോലും സംഗമങ്ങള്‍
തിരകള്‍ക്ക് മായ്ക്കുവാനോ
കളിവീടുതീര്‍ത്തതെല്ലാം
പിരിയാനായ് മാത്രമെന്നോ..
പ്രിയമോലും സംഗമങ്ങള്‍
തിരകള്‍ക്ക് മായ്ക്കുവാനോ
കളിവീടുതീര്‍ത്തതെല്ലാം

മരണത്തിലാകിലും
മറുജന്മമാകിലും
കരളില്‍ തുടിക്കുമീ
അനുരാഗനൊമ്പരം
മധുമാസഗായകന്‍
ഇനി യാത്രയാകിലും
വനശാഖിയോര്‍ക്കുമീ
കളഗാനമെപ്പൊഴും
വിടയോതും ഹംസഗാനമല്ലാ
ഇവര്‍ പാടും നിത്യയുഗ്മ ഗാനം..
അവിരാമ പ്രേമഗാനം

പനിനീര് പെയ്യും നിലാവില്‍…
പാരിജാതത്തിന്‍ ചോട്ടില്‍
ഇനിയും നിന്‍ നൂപുരങ്ങളാടും
അകലെ ഞാന്‍ നിന്നെയോര്‍ത്തുപാടും
പനിനീര് പെയ്യും നിലാവില്‍…
പാരിജാതത്തിന്‍ ചോട്ടില്‍

Song : Panineeru peyyum
Movie : Prem Poojari
Year : 1999
Singer(s) : KJ Yesudas, KS Chithra
Music : Uttam Singh
Lyricist : ONV Kurup

Panineeru peyyum nilaavil
Panineeru peyyum nilaavil…
paarijaathathin chottil
Iniyum nin nopurangalaaadum
akale njaan ninneyorthu paadum..
Panineeru peyyum nilaavil…
paarijaathathin chottil

Ariyaathen aathmaaviloorum
oru raagam devaraagam
Sakhi ninnethedumennum
Panineeru peyyum nilaavil…
paarijaathathin chottil

Priyathozhi nee maatramorkkum
oru gaanam snehasaandram
Thazhukeedum ninneyennum
Panineeru peyyum nilaavil…
paarijaathathin chottil

Piriyaanay maatramenno..
priyamolum sangamangal
Thirakalkku maaykkuvaano
kaliveedu theerthathellam
Piriyaanay maatramenno..
priyamolum sangamangal
Thirakalkku maaykkuvaano
kaliveedu theerthathellam

Maranathilaakilum
marujanmengilum
karalil thudikkumee
anuraga nombaram
madhumaasa gaayakan
ini yaathrayaakilum
vanashaghiyorkkumee
kalagaanameppozhum
Vidayothum hamsagaanamalla
ivar paadum nithya yugma gaanam..
aviraama premagaanam

Panineeru peyyum nilaavil…
paarijaathathin chottil
Iniyum nin nopurangalaaadum
akale njaan ninneyorthu paadum..
Panineeru peyyum nilaavil…
paarijaathathin chottil

Lyrics – Ml
Lyrics – En