Oru Mezhuthiriyude

Movie

Vishudhan

Music by

Gopi Sunder

Lyrics by

Rafeek Ahamad, Murukan Kattakkada

Singer(s)

Shahabas, Mridula

Release

2014

Song

Oru Mezhuthiriyude

ഒരു മെഴുതിരിയുടെ നെറുകയിലെരിയാന്‍
പ്രണയമേ….അരികില്‍ വന്നു നീ …
ഒരു സുഖമറവിയില്‍ ഉരുകുകയാണെന്‍
ഹൃദയമേ….വെറുതേ നിന്നു ഞാന്‍…
തോഴീ…ഒരു നോവുപോലെരിയുന്നിതാ…തിരി
ഏതോ കിനാവിന്‍ നിറയുന്നിതെന്‍ മിഴി…
മറന്നു ഞാനിന്നെന്നെയും പ്രിയേ…
ഒഴുകി അലകളില്‍ …(ഒരു മെഴുതിരിയുടെ..)

ഓരോ നിമിഷ ചഷകം
സ്മൃതികളാല്‍ നിറയുമിവിടെ…
ഓരോ വിജന വനിയും നിറയേ
കനികള്‍ ചൂടും…
ഇനി നീട്ടുമോ കരങ്ങളെ
വിരഹാശ്രു മായ്ക്കുവാന്‍ …
പ്രഭാതമോ തൃസന്ധ്യതന്‍ സഖീ…
കലരുമവയിനി …(ഒരു മെഴുതിരിയുടെ..)

പ്രാണന്‍ അലയുമിതുപോല്‍ പലയുഗം
വിവശമായി….
രാവിന്‍ സജലമിഴികള്‍
പിടയും വിഫലമായി
ശലഭങ്ങളായ് ഉയിര്‍ക്കുമോ
അനുരാഗികള്‍ സഖീ…
അഗാധമീ ഹൃദന്തമോ പ്രിയാ…
നിറയെ നീ…(ഒരു മെഴുതിരിയുടെ..)