Nadan – Trailer

Nadan – Trailer

Movie

Nadan – Trailer

Directed by

Kamal

Written by

S.Suresh Babu

Music by

Ouseppachan

Staring

Jayaram, Remya Nambeeshan, Sajitha Madathil

ജയറമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ നടന്‍ . സെല്ലുലോയ്ഡ് എന്ന ചിത്രത്തിനു ശേഷം കമല്‍ ചെയ്യുന്ന നടനില്‍ ജയറാമിന്റെ കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്. നായികയായ്‌ രമ്യാ നമ്പീശന്‍ അഭിനയിച്ചിരിക്കുന്നു. നാടകരംഗത്തുനിന്നും ഷട്ടര്‍ എന്ന ചിത്രതിലൂടെ വെള്ളിത്തിരയിലെത്തിയ സജിത മഠത്തില്‍ ഈ ചിത്രത്തിലും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

നാടകസമിതിയായ കൊല്ലം സര്‍ഗവേദിയുടെ ഉടമയാണ് ദേവദാസ് {ജയറാം}. അച്ഛന്‍ കെപിഎസി ഭരതനാണ് സമിതി തുടങ്ങിയത്. അച്ഛന്റെ മരണശേഷം ദേവദാസ് ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ദേവദാസിന്റെ തലവേദനയും ഈ സമിതി തന്നെ. ഈ നാടകട്രൂപ്പിലെ അഭിനേതാക്കളുമായി ബന്ധപ്പെട്ട കഥയാണ്‌ ചിത്രത്തിന്‌ പ്രമേയമാക്കിയിരിക്കുന്നത്‌. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു.