Oh priye priye ninakkoru

ഗാനം : ഓ.. പ്രിയേ
ചിത്രം : അനിയത്തിപ്രാവ് ‍
വര്‍ഷം : 1997
ഗായകര്‍ : കെ.ജെ. യേശുദാസ്
സംഗീതം : ഔസേപ്പച്ചന്‍
ഗാനരചന : എസ് രമേശന്‍ നായര്‍

ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവില്‍
ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ്
അലിയുകയാണീ വിരഹം
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം

ജന്മങ്ങളായ് പുണ്യോദയങ്ങളായ്
കൈവന്ന നാളുകള്‍
കണ്ണീരുമായ്‌ കാണാക്കിനാക്കളായ്
നീ തന്നൊരാശകള്‍
തിരതല്ലുമേതു കടലായ്‌ ഞാന്‍
പിടയുന്നതേതു ചിറകായ് ഞാന്‍
പ്രാണന്റെ നോവില്‍,
വിടപറയും കിളിമകളായ്
എങ്ങു പോയി നീ …
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം

വര്‍ണ്ണങ്ങളായ് പുഷ്പോല്‍സവങ്ങളായ്
നീ എന്റെ വാടിയില്‍
സംഗീതമായ്‌ സ്വപ്നാടനങ്ങളില്‍
നീ എന്റെ ജീവനില്‍
അലയുന്നതേതു മുകിലായ്‌ ഞാന്‍
അണയുന്നതേതു തിരിയായ്‌ ഞാന്‍
ഏകാന്ത രാവില്‍ കനലെരിയും കഥതുടരാന്‍
എങ്ങുപോയി നീ ….

ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവില്‍
ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ്
അലിയുകയാണീ വിരഹം
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം

Song : Oh priye priye ninakkoru
Movie : Aniyathipraavu
Year : 1997
Singer(s) : KJ Yesudas
Music : Ouseppachan
Lyricist : S Ramesan Nair

Oh priye priye ninakkoru gaanam
Oh priye en praananilunarum gaanam
Ariyathe aathamavil
chiraku kudanjorazhake
Niramizhiyil himakanamay
aliyukayanne viraham

Oh priye priye ninakkoru gaanam
Oh priye en praananilunarum gaanam

Janmangalaay punyodayangalai
kaivanna naalukal
Kannerumaay kaanakkinakkalay
nee thannoraashakal
Thira thallumethu kadalay njan
pidayunnathethu chirakaay njan
Praanante novil vidaparayum
kilimakalay engu poyi nee

Oh priye priye ninakkoru gaanam
Oh priye en praananilunarum gaanam

Varnnangalay pushpolsavangalai
nee ente vaadiyil
Sangeethamay swapnaadanangalil
nee ente jeevanil
Alayunnathethu mukilay njan
anayunnathethu thiriyay njan
Ekaatha raavil kanalerium
kadhtudaraan engupoyi nee

Oh priye priye ninakkoru gaanam
Oh priye en praananilunarum gaanam
Ariyathe aathamavil
chiraku kudanjorazhake
Niramizhiyil himakanamay
aliyukayanne viraham

Oh priye priye ninakkoru gaanam
Oh priye en praananilunarum gaanam

Lyrics – Ml
Lyrics – En