Njaanee oonjaalil

ഗാനം : ഞാനീ ഊഞ്ഞാലിൽ ആടീ
ചിത്രം : രക്ഷാധികാരി ബൈജു ഒപ്പ്
വര്‍ഷം : 2017
ഗായകര്‍ : പി. ജയചന്ദ്രന്‍, ചിത്ര അരുണ്‍ ‍
സംഗീതം : ബിജിബാല്‍‌
ഗാനരചന : ബി.കെ. ഹരിനാരായണന്‍ ‍

ഞാനീ ഊഞ്ഞാലിൽ ആടീ ചാഞ്ചാടീ
തളിരിടുന്നൊരാ.. തേന്മാവിൻ തുഞ്ചത്തെ
ഉണ്ണിപ്പൂമുത്തായ് മാറി
ചാരത്തെ കൊമ്പത്ത് കണ്ണാലെ നിന്നെ തേടീ..
വന്നു ചേരാൻ വൈകിയെന്തേ….

മോഹത്തിൻ പാടത്തെ വെള്ളക്കൊക്കായുള്ളം
പുലരിവെയിലും നീയും വരുമൊരു വഴി
കൂമ്പാളക്കിണ്ണത്തിൽ ഞാവൽപ്പഴം പോലെ
ഒളിഞ്ഞുപതിയെത്തരും കരുതിയ ചിരി
മതിയാവുമോ, കൊതി തീരുമോ,
തനു ചേർന്നുനിൽക്കവേ..
വെള്ളിനൂലാൽ നെയ്തൊരിഷ്ടം…

ഞാനീ… ങും.. ഊഞ്ഞാലിൽ… ങും..
ആടീ.. ആ.. ചാഞ്ചാടീ.. ആ…ആ…

കാണാതെ തഞ്ചത്തിൽ എയ്യുന്നൊരോ നോട്ടം
ആത്മാവിന്നാഴത്തിൽ വീഴും മാണിക്യക്കല്ലായി
കാണുന്ന സ്വപ്നത്തിൽ തമ്മിൽ ചൊല്ലും മൊഴി
കാതോരം കേൾക്കാനായെന്നും ഏറെ കാക്കും മൊഴി
പറയാതെ നാം ഇരുപാതയിൽ പിരിയുന്ന നേരമോ
മഞ്ഞുനീരായ് പെയ്തു മൗനം…

ഞാനീ.. ഊഞ്ഞാലിൽ ആടീ… ചാഞ്ചാടീ
തളിരിടുന്നൊരാ.. തേന്മാവിൻ തുഞ്ചത്തെ
ഉണ്ണിപ്പൂമുത്തായ് മാറി
ചാരത്തെ കൊമ്പത്ത് കണ്ണാലെ നിന്നെ തേടീ..
വന്നു ചേരാൻ വൈകിയെന്തേ….

Song : Njaanee oonjaalil
Movie : Rakshaadhikaari Baiju Oppu
Year : 2017
Singer(s) : P Jayachandran, Chithra Arun
Music : Bijibal
Lyricist(s) : BK Harinarayanan

Njaanee oonjaalil aadee chaanchaadee
thaliridunnoraa thenmaavin thunchathe
unnippoo muthaay maari
chaarathe kompathu kannaale ninne thedee
vannu cheraan vaikiyenthe…

mohathin paadathe vellakkokkaay ullam
pulariveyilum neeyum varumoru vazhi
koompaala kinnathil njaavalppazahm pole
olinju pathiye tharum karuthiya chiri
mathiyaavumo kothi theerumo
thanu chernnu nilkkave….
vellinoolaal neythorishtam….

njaanee.. ngm.. oonjaalil..ngm…..
aadee…. aa.. chaanchaadee.. aa…..

kaanaathe thanchathil eyyunnoro nottaam
aathmaavin aazhathil veezhum maanikyakkallaayi
kaanunna swapnathil thammil chollum mozhi
kaathoram kelkkaanaayennum ere kaakkum mozhi
parayaathe naam irupaathayil piriyunna neramo
manjuneeraay peythu mounam….

njaanee oonjaalil aadee chaanchaadee
thaliridunnoraa thenmaavin thunchathe
unnippoo muthaay maari
chaarathe kompathu kannaale ninne thedee
vannu cheraan vaikiyenthe…..

Lyrics – Ml
Lyrics – En