Madhuchandrike Nee

ഗാനം : മധുചന്ദ്രികേ
ചിത്രം : സാദരം
വര്‍ഷം : 1995
ആലാപനം‍ : കെ.ജെ. യേശുദാസ്
സംഗീതം : ജോണ്‍സണ്‍
ഗാനരചന : കൈതപ്രം

മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍ …
മധുചന്ദ്രികേ നീ മറയുന്നുവോ..

നിന്മന്ദഹാസം പൊലിഞ്ഞോ മേഘപാളിയില്‍
നിന്‍ പരിഭവം പെയ്തുവോ രാത്രിമുല്ലയില്‍
ഏകാകിയായ്…. ഏകാകിയായ് കേഴുമെന്നോര്‍മ്മയില്‍
ഓമലേ നിന്മുഖം മാഞ്ഞുവോ..

മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍ …
മധുചന്ദ്രികേ…
മധുചന്ദ്രികേ നീ മറയുന്നുവോ

ഒരുമാത്രപോലും പിരിഞ്ഞാല്‍ കണ്ണുനീര്‍ മഴ
ഒരുചുംബനം നുകര്‍ന്നാല്‍ മഞ്ഞിളം മഴ
ഒരുമാത്രപോലും പിരിഞ്ഞാല്‍ കണ്ണുനീര്‍ മഴ
ഒരുചുംബനം നുകര്‍ന്നാല്‍ മഞ്ഞിളം മഴ
ഏകാകിനീ…..
ഏകാകിനീ നിന്‍ നിലാക്കൈകളാല്‍
വിരഹിയാം എന്നെനീ പുല്‍കുമോ

മധുചന്ദ്രികേ നീ മറയുന്നുവോ
ആദ്യാനുരാഗം വിതുമ്പും രാത്രിയില്‍ …
മധുചന്ദ്രികേ…
മധുചന്ദ്രികേ നീ മറയുന്നുവോ….

Song : Madhuchandrike
Movie : Saadaram
Year : 1995
Singer : KJ Yesudas
Music : Johnson
Lyricist : Kaithapram

Madhuchandrike nee marayunnuvo
Adhyanuragam vithumbum rathriyil
Madhuchandrike nee marayunnuvo

Nin mandahaasam polinjo meghapaaliyil
Nin paribhavam peythuvo raathrimullayil
Ekakiyay… ekakiyay kezhumennormmayil
Omale nin mugham maanjuvo

Madhuchandrike nee marayunnuvo
Adhyanuragam vithumbum rathriyil

oru mathra polum pirinjal kannuneer mazha
oru chumbanam nukarnnal manjilam mazha
oru mathra polum pirinjal kannuneer mazha
oru chumbanam nukarnnal manjilam mazha
ekakinee….
ekakinee nin nilaa kaikalaal
virahiyaam enne nee pulkumo

Madhuchandrike nee marayunnuvo
Adhyanuragam vithumbum rathriyil
Madhuchandrike…
Madhuchandrike nee marayunnuvo…

Lyrics – Ml
Lyrics – En