Munthirichaarum

ഗാനം : മുന്തിരിച്ചാറും മൊഹബ്ബത്തും
ചിത്രം : ചിപ്പി
വര്‍ഷം : 2017
ആലാപനം : പി. ജയചന്ദ്രന്‍
സംഗീതം : സച്ചിന്‍ ബാലു
ഗാനരചന : രമേഷ് കാവില്‍

മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം
കെസ്സും ഇശലും കൂട്ടിയിണക്കി
അസ്സലു പാട്ടു തരാം
പുഞ്ചിരിത്തേനും പൈമ്പാലും കലർത്തിയ
പഞ്ചാരപ്പാട്ടു തരാം
മഞ്ചാടിമുത്തേ മൈലാഞ്ചിച്ചോപ്പേ
എൻ നെഞ്ചിലെ പാട്ടു തരാം

മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം

നാളികേരത്തിന്റെ നാട്ടിൽ നിറച്ചുണ്ട് പാട്ടിൻ ഇളനീര്
നാരായണക്കിളിക്കൂടിന്റെയുള്ളിലു നാഴൂരി കണ്ണീര്
എല്ലാരും കല്ലെന്നു ചൊല്ലുന്ന നെഞ്ചില് പച്ചക്കരിമ്പാണ്
ഉച്ചക്കു പോലും ഉദിച്ചു ചിരിക്കണ വെള്ളിനിലാവാണ്

മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം

അമ്പിളിച്ചങ്ങാതി തന്നത് സ്നേഹത്തിൻ പട്ടുറുമാലാണ്
അമ്മ വാത്സല്യത്തിൽ എണ്ണ നിറച്ചത് നന്മ വിളക്കാണ്
കണ്ണിൽ മുളച്ചു ചിരിക്കണതിപ്പൊഴും പുത്തൻ കിനാവാണ്
ഉള്ളിന്റെയുള്ളിലു കാരുണ്യം നട്ടത് മുല്ലനിലാവാണ്

മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം
കെസ്സും ഇശലും കൂട്ടിയിണക്കി
അസ്സലു പാട്ടു തരാം
പുഞ്ചിരിത്തേനും പൈമ്പാലും കലർത്തിയ
പഞ്ചാരപ്പാട്ടു തരാം
മഞ്ചാടിമുത്തേ മൈലാഞ്ചിച്ചോപ്പേ
എൻ നെഞ്ചിലെ പാട്ടു തരാം
മുന്തിരിച്ചാറും മൊഹബ്ബത്തും ചേർത്തൊരു
മുന്തിയ പാട്ടു തരാം..

Song : Munthirichaarum
Movie : Chippy
Year : 2017
Singer : P Jayachandran
Music : Sachin Balu
Lyricist : Ramesh Kavil

Munthirichaarum mohabathum cherthoru
munthiya paattu thaaraam
kissum ishalum kootti inakki
assalu paattu tharaam
punchirithenum paimpaalum kalarthiya
panchaarappaattu tharaam
manchaadimuthe mailaanchichoppe en
nenchile paattu tharaam..

munthirichaarum mohabathum cherthoru
munthiya paattu thaaraam…

naalikerathinte naattil nirachundu paattin ilaneeru
naaraayanakkilikkoodinteyullilu naazhoorikkanneeru
ellaarum kallennu chollunna nenchilu pachakkarimpaanu
uchaykku polum udichu chirikkana vellinilaavaanu…

munthirichaarum mohabathum cherthoru
munthiya paattu thaaraam…

ampilichangaathi thannathu snehathin patturumaalaanu
amma vaathsalyathin enna nirachathu nanmavilakkaanu
kannil mulachu chirikkanathippozhum puthan kinaavaanu
ullinte ullilu kaarunyam nattathu mullanilaavaanu…

munthirichaarum mohabathum cherthoru
munthiya paattu thaaraam
kissum ishalum kootti inakki
assalu paattu tharaam
punchirithenum paimpaalum kalarthiya
panchaarappaattu tharaam
manchaadimuthe mailaanchichoppe en
nenchile paattu tharaam..
munthirichaarum mohabathum cherthoru
munthiya paattu thaaraam…

Lyrics – Ml
Lyrics – En