Maranju Poyathenthe

Movie

Karunyam

Music Director

Kaithapram

Lyrics Writer

Kaithapram

Singer(s)

KJ Yesudas

Release

1997

Song

Maranju Poyathenthe

മറഞ്ഞു പോയതെന്തേ നീ അകന്നു പോയതെവിടേ (2)
ഇരുളുന്ന മണ്‍ കൂട്ടില്‍ എന്നെ തനിച്ചാക്കി
എങ്ങു നീ പറന്നു പോയി
അമ്മയെ വേര്‍പെട്ട പൈക്കിടാവിന്‍
ദുഃഖമോര്‍ക്കാതെ എങ്ങു നീ പോയീ (മറഞ്ഞു…)

ഇനിയെന്തിനീ.. നിലവിളക്ക് നീ ഇല്ലാതെ
എന്തിനീ… സിന്ദൂരം (2)
കുഞ്ഞുങ്ങളുറങ്ങീലാ കിളികളുറങ്ങീലാ (2)
കിളിവാതില്‍ ചാരിയില്ലാ..
പൊടിയരിക്കഞ്ഞിക്ക് ചൂടാറിയില്ലൊന്നു
വരില്ലേ വിളമ്പിത്തരില്ലേ… (മറഞ്ഞു…)

കരയില്‍ വീണ മീനിനെ പോല്‍
ഇന്നു നിമിഷങ്ങള്‍ എണ്ണിയെണ്ണി കഴിയുന്നു ഞാന്‍ (2)
മഞ്ഞിനു കുളിര്‍മ്മയില്ല പുലരിക്കു തെളിമയില്ല (2)
തെന്നലിന്‍ സാന്ത്വനമില്ല
നീ വാഴും ആ തീരം എത്ര ദൂരെ
നീളുമീ പെരുവഴി എത്ര ദൂരം (മറഞ്ഞു…)