Koothara

Koothara

Movie

Koothara

Directed by

Srinath Rajendran

Written by

Vini Vishwa Lal

Studio

Marikar Films

Staring

Mohanlal,Asif Ali, Sunny Vain, Vineeth Sreenivasan, Ranjini, Janani Iyer

ശ്രീനാഥ് രാജേന്ദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലിനൊപ്പം മുകുന്ദേട്ടന്റെ സുമിത്ര വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്ന ചിത്രമാണ്‌ "കൂതറ". സെക്കന്‍ഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ രണ്ടാമത്തെ ചിത്രമായ കൂതറയില്‍ മോഹന്‍ലാലിനൊപ്പം രഞ്ജിനിയേയും ഒരു പ്രധാന വേഷത്തിലെത്തില്‍ എത്തിക്കുന്നു.ഏതാണ്‌ട് ഇരുപത് വര്‍ഷത്തിനു ശേഷമാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചൊരു ചിത്രം സംഭവിക്കുന്നത്. കൂതറയുടെ കഥയും കഥാപാത്രവുമാണ് സിനിമ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് രഞ്ജിനി പറയുന്നു. 

മോഹന്‍ലാല്‍ ഒരു ബോട്ട് ഡ്രൈവറുടെ വേഷത്തിലാണ് സിനിമയിലെത്തുന്നത്. ഒരു ദീപില്‍ അകപ്പെട്ടു പോകുന്ന ഒരു സംഘം ചെറുപ്പക്കാരെ രക്ഷപ്പെടുത്തുന്ന ബോട്ട് ഡ്രൈവറുടെ കഥാപാത്രമാണ്‌ ലാലേട്ടന്‍ അഭിനായിച്ചിരിക്കുന്നത്. ആസിഫ് അലി, സണ്ണി വെയിന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ ബോട്ടില്‍ എത്തപ്പെട്ടവര്‍. ഗോപി സുന്ദര്‍ ഗാനങ്ങള്‍ അണിയിച്ചൊരുക്കുന്നു.