Anjali Menon’s Bangalore Days creates history

Anjali Menon’s Bangalore Days creates history

അഞ്ജലി മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ബാംഗ്ലൂര്‍ ഡേയ്സ് കലക്ഷന്‍ റെക്കാര്‍ഡുകളുമായി മുന്നേറുകയാണ്. കഴിഞ്ഞ മാസം 30 ന്‌ റിലീസ് ചെയ്ത ചിത്രം ഇതുവരെയായി 21 കോടി രൂപ നേടി. 50 കോടിക്ക് അടുത്ത് നേടിയ മോഹന്‍ലാലിന്റെ ദൃശ്യത്തിന്റെ അടുത്ത് എത്തുമെന്ന് പ്രതീക്ഷിക്കാം. പതിയെയാണ്‌ ദൃശ്യം റെക്കാര്‍ഡിലെത്തിയതെങ്കില്‍ ബാംഗ്ലൂര്‍ ഡേയ്സ് ആദ്യ ദിനം മുതല്‍ തന്നെ മികച്ച കലക്ഷനാണ്‌ നേടിക്കൊണ്ടിരിക്കുന്നത്.

വന്‍ താര നിരയുമായ വന്ന ബാംഗ്ലൂര്‍ ഡേയ്സ് യുവത്വത്തിന്റെ കാഴ്ചയാണ്‌ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഒരുപാട് സിനിമകളില്‍ കണ്ടിട്ടുള്ള സൗഹൃദവും, പ്രണയവും, ഭാര്യ-ഭര്‍ത്താക്കന്മാരുടെ പിണക്കവും ഇണക്കവും, ബന്ധങ്ങളുടെ തീവ്രതയുമൊക്കെയാണ്‌ ചിത്രത്തിലുള്ളതെങ്കിലും, അഞ്ജലി വളരെ മനോഹമായാണ്‌ ഇതെല്ലാം ഒരു നൂലില്‍ കോര്‍ത്തെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ്‌ എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രം ഇഷ്ടപ്പെടുന്നതും.



  
Read – Ml
Cast & Crew
Trailers