Kannil kannil

ഗാനം : കണ്ണിൽ കണ്ണിൽ
ചിത്രം : CIA – കോമറേഡ് ഇന്‍ അമേരിക്ക
വര്‍ഷം : 2017
ഗായകര്‍ : സയനോര, ഹരിചരണ്‍
സംഗീതം : ഗോപി സുന്ദര്‍
ഗാനരചന : റഫീഖ് അഹമ്മെദ്

കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ..ഇതെന്തോ..
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ..ഇതെന്തോ..

ഞാനലഞ്ഞ വഴിയരികുകൾ
പൂവാൽ മൂടി..
ഞാൻ മറന്ന പ്രിയ വരികളിൽ
തേൻ തൂകീ നീ..
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ..ഇതെന്തോ..
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ..ഇതെന്തോ..

ഏറുമനുരാഗം മനസ്സിൽ.. സ്വയം..
നൂറു മഴവില്ലായ്.. തെളിയുന്നുവോ..
ഇന്നോർക്കുവാൻ അതൊന്നു മാത്രമേതു നേരവും
ഇന്നേകുവാനതൊന്നു മാത്രമെന്നിലാകവേ…

കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ..ഇതെന്തോ..
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ..ഇതെന്തോ…

ദൂരെ ഹിമശൈലം ഉരുകി.. ഇതാ
ഞാനൊഴുകുമേതോ… പനിനീർ നദി..
വിമൂകമായൊരേ.. കടൽ തിരഞ്ഞിടുന്നു ഞാൻ
വിലോല മോഹമായ് കുതിർന്നു ചാഞ്ഞു ചായുവാൻ

നാന നാന നാന നാന ..ഇതെന്തോ..
എന്നും മുന്നിൽ കാണുമ്പോളെന്നുള്ളം
തുള്ളി തുളുമ്പുന്നതെന്തോ..ഇതെന്തോ…

Song : Kannil kannil
Movie : CIA – Comrade In America
Year : 2017
Singer(s) : Sayanora Philip, Haricharan
Music : Gopi Sundar
Lyricist(s) : Rafeeq Ahamed

kannil kannil nokkum neram
ullil thingi nirayunnathentho..ithentho..
ennum munnil kaanumbolennullam
thulli thulumpunnathentho..ithentho..
njaanalanja vazhiyarikukal
poovaal moodi
njaan maranna priya varikalil then thooki nee
kannil kannil nokkum neram
ullil thingi nirayunnathentho..ithentho.
ennum munnil kaanumbolennullam
thulli thulumpunnathentho..ithentho..

erumanuraagam manassil swayam
nooru mazhavillaay theliyunnuvo
innorkkuvaan athonnu maathramethu neravum
innekuvaanathonnu maathramennilaakave
kannil kannil nokkum neram
ullil thingi nirayunnathentho..ithentho..
ennum munnil kaanumbolennullam
thulli thulumpunnathentho..ithentho..

doore himashailam uruki ithaa
njaanozhukumetho panineer nadi
vimookamaayore kadal thiranjidunnu njaan
vilola mohamaayi kuthirnnu chaanju chaayuvaan

naana naana naana naana…
ennum munnil kaanumbolennullam
thulli thulumpunnathentho..ithentho..

Lyrics – Ml
Lyrics – En