Kanneerkumbilil

ഗാനം : കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
ചിത്രം : സര്‍ഗവസന്തം
വര്‍ഷം : 1995
ആലാപനം : പി. ജയചന്ദ്രന്‍
സംഗീതം : ഔസേപ്പച്ചന്‍ ‍
ഗാനരചന : കൈതപ്രം ‍

കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ
ഇന്നെന്റെ കുഞ്ഞിന് പഞ്ചാരയുമ്മയും
താലാട്ടുമായ് വാ പൂങ്കാറ്റേ
ഓലോലം മണിക്കാറ്റേ

കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ

ങൂം…ങൂം…
പൊയ്പ്പോയൊരോണത്തിന്‍ കരിയിലക്കോടിയായ്
അമ്മതന്‍ സ്വപ്നങ്ങള്‍ മാഞ്ഞേപോയ്
കന്നിവെയിലില്ല… കുമ്മാട്ടിപ്പാട്ടിന്‍ ഈണമില്ല…
കുളിരില്ല… പുല്ലാങ്കുഴലില്ല… കാവുമില്ല…
നാവോറു പാടാന്‍ പുള്ളോനുമില്ല…

കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ

അഴലിന്റെ സാമ്രാജ്യം വാഴാന്‍ വന്നൊരു
സീതാദേവിയോ നീയാരോ
വേര്‍പിരിയാതെ പിരിയുന്നു യാമം
മെല്ലെയെരിയുന്നു മണ്‍‌ചിരാതും
നീയില്ലാതെ ഞാനില്ല മണ്ണില്‍
വാടാമലരേ വിടരാനുറങ്ങ്

കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ
ഇന്നെന്റെ കുഞ്ഞിന് പഞ്ചാരയുമ്മയും
താലാട്ടുമായ് വാ പൂങ്കാറ്റേ
ഓലോലം മണിക്കാറ്റേ

Song : Kanneerkumbilil neeraadaan
Movie : Sargavasantham
Year : 1995
Singer(s) : P Jayachandran
Music : Ouseppachan
Lyricist(s) : Kaithapram

kanneerkkumbilil neeraadaan
thinkalkkidaave vaayo
innente kunjinu panchaarayummayum
thaalaattumaay vaa poonkaatte
ololam manikkaatte

kanneerkkumbilil neeraadaan
thinkalkkidaave vaayo

ghum…ghum….
poyppoyoronatthin kariyilakkodiyaay
ammathan swapnangal maanjepoy
kanniveyililla kummaattippaattin eenamilla
kulirilla pullaankuzhalilla kaavumilla
navoru paadaan pullonumilla

kanneerkkumbilil neeraadaan
thinkalkkidaave vaayo

azhalinte saamraajyam vaazhaan vannoru
seethaadeviyo neeyaaro
verpiriyaathe piriyunnu yaamam
melleyeriyunnu manchiraathum
neeyillaathe njaanilla mannil
vaadaamalre viriyaanurangu

kanneerkkumbilil neeraadaan
thinkalkkidaave vaayo
innente kunjinu panchaarayummayum
thaalaattumaay vaa poonkaatte
ololam manikkaatte

Lyrics – Ml
Lyrics – En