Kalpana passes away at 51

Kalpana passes away at 51

ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് കല്‍പന ഇന്നലെ ഉച്ചയോടെ ഹൈദരാബാദില്‍ എത്തിയത്.
പ്രശസ്ത സിനിമാ താരം കല്‍പന (51) അന്തരിച്ചു. ഹൈദരാബാദില്‍ വച്ചാണ് മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുന്നൂറിലേറെ സിനിമകളില്‍അഭിനയിച്ചിട്ടുണ്ട്. രാവിലെ റൂം ബോയ് വിളിക്കുമ്പോള്‍ കല്‍പനയ്ക്ക് ബോധമുണ്ടായിരുന്നില്ല, ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുന്‍പ് മരണം നടന്നിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്‌.

പഞ്ചവടിപ്പാലം, സ്പിരിറ്റ്, കേരള കഫെ, ഇഷ്ടം, ചിന്നവീട്, സതി ലീലാവതി എന്നിവയടക്കം മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തനിച്ചല്ല ഞാന്‍ എന്ന സിനിമയ്ക്ക് മികച്ചസഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി.

മൃതദേഹം ഇന്നു വൈകിട്ടോടെ കേരളത്തില്‍ എത്തിക്കും. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്‌

Read – En