Ithramel manamulla

Song : Ithramel Manamulla
Movie : Mazha
Year : 2000
Singer(s) : KJ Yesudas
Music : Raveendran
Lyricist(s) : K Jayakumar
ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍-
ക്കെത്ര കിനാക്കളുണ്ടായിരിക്കും
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍
അവയെത്രയഴകുള്ളതായിരിക്കും

ഗപഗരി സരിഗരി സഗരിസ ധപ
ഗപഗരി സരിഗരി സഗരിസ ധപ
ഗരിഗസരി – ഗരിഗസരി പധപസ – പധപസ
സരിസഗ – സരിസഗ ഗപഗധ – ഗപഗധ
പധസ – പധസ ഗരിസധ – ഗരിസധ

പൂവിന്റെ സ്വപ്നങ്ങള്‍ പൂക്കളേക്കാളും
മൃദുലവും സൗമ്യവുമായിരിക്കും
താമരനൂല്‍പോല്‍ പൊഴിയും
നിലാവിലും യദുകുലകാംബോ‍ജിയായിരിക്കും

ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍-
ക്കെത്ര കിനാക്കളുണ്ടായിരിക്കും

നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്‌ക്കും
ആത്മാവിനുള്ളില്‍ വന്നറിയാതെ
പടരുന്നതാരാഗപരിമളമായിരിക്കും

ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍-
ക്കെത്ര കിനാക്കളുണ്ടായിരിക്കും

Song : Ithramel Manamulla
Movie : Mazha
Year : 2000
Singer(s) : KJ Yesudas
Music : Raveendran
Lyricist(s) : K Jayakumar

Lyrics – Ml
Lyrics – En