Attunottundayorunni

Song : Attunottundayorunni
Movie : Shantham
Year : 2000
Singer(s) : KJ Yesudas, KS Chithra
Music : Kaithapram
Lyricist(s) : Kaithapram
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍ അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വെയ്ക്കുമ്പോള്‍ അമ്മക്കുനെഞ്ചില്‍
കുളിരാം കുരുന്നാകും ഉണ്ണി..
ചോടൊന്നു വെയ്ക്കുമ്പോള്‍ അമ്മക്കുനെഞ്ചില്‍
കുളിരാം കുരുന്നാകും ഉണ്ണി…

ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി

കൊഞ്ചുന്ന കിങ്ങിണികെട്ടിത്തരാമമ്മ
മോതിരമിട്ടുതരാം
നാക്കത്തുതേനും വയമ്പും തേച്ചമ്മ
മാറോടു ചേര്‍ത്തുറക്കാം
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം

ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍ അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം

വീടോളം നീ തെളിഞ്ഞുണരുണ്ണി
നാടോളം നീ വളര്‌
മണ്ണോളം നീ ക്ഷമിക്കാന്‍ പഠിക്കുണ്ണി
അമ്മയോളം നീ സഹിക്ക്‌
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌
കാലത്തിനറ്റത്തു പോകാന്‍
കൈവളരുന്നതും കാല്‍വളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം

ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുമ്പില്‍ അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വെയ്ക്കുമ്പോള്‍ അമ്മക്കുനെഞ്ചില്‍
കുളിരാം കുരുന്നാകും ഉണ്ണി..
ചോടൊന്നു വെയ്ക്കുമ്പോള്‍ അമ്മക്കുനെഞ്ചില്‍
കുളിരാം കുരുന്നാകും ഉണ്ണി…
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി

Song : Attunottundayorunni
Movie : Shantham
Year : 2000
Singer(s) : KJ Yesudas, KS Chithra
Music : Kaithapram
Lyricist(s) : Kaithapram

Lyrics – Ml
Lyrics – En