Chinkaara Kinnaram

Movie

Minnaram

Music by

SP Venkidesh, Shibu Chakravarthi

Lyrics by

Gireesh Puthancheri,

Singer(s)

MG Sreekumar, KS Chithra

Release

1994

Song

Chinkaara Kinnaram

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
അമ്മാനം അമ്മാനം
കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ
മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
വാവാവോ വാവാവോ (ചിങ്കാര..)

കൊമ്പനാന കൊമ്പും കൊണ്ടേ കൊമ്പുകുഴല്‍ മേളം കൊണ്ടേ
നിറനിറ തിങ്കളായ് നീയെന്നെ കാണാന്‍ വാ
ഇലക്കുറി ചാന്തും കൊണ്ടെ തിരുമുടി പൂവും കൊണ്ടേ
ഇളവെയില്‍ നാളം പോല്‍ നീയെന്നെ പുല്‍കാന്‍ വാ
കുന്നിക്കുരുക്കുത്തിയായ് നല്ല മഞ്ഞ കണിക്കൊന്നയായ്
താമരപ്പൂവരിമ്പായ് നല്ല തങ്ക കിനാവൊളിയായ്
മെല്ലെ നല്ലോലത്തളിര്‍ ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്
ആലോലം താലോലം (ചിങ്കാര..)

കുപ്പിവളകൈയ്യാല്‍ മെല്ലെ കുറുനിര മാടും നേരം
കുനുകുനെ മിന്നിയോ സ്വപ്നമാം മന്ദാരം
തുടുമിഴിത്തുമ്പാള്‍ മെല്ലെ തൂമണി ചില്ലോളത്തില്‍
തൊടുകുറി ചാര്‍ത്തിയോ മഞ്ഞില്‍ മുത്താരം
പാടിത്തുടിച്ചിടുമ്പോള്‍ മെയ് വാടിത്തളർന്നിടുമ്പോള്‍
വാരിപ്പുണര്‍ന്നിടുമ്പോള്‍ ഉള്ളം കോരിത്തരിച്ചിടുമ്പോള്‍
മേലേ മഞ്ചാടിക്കുരു കുന്നോരത്തൊരു ചിന്തൂരക്കതിരായ്
ആലോലം താലോലം (ചിങ്കാര..)