Cherathukal

ഗാനം : ചെരാതുകൾ
ചിത്രം : കുമ്പളങ്ങി നൈറ്റ്സ്
വര്‍ഷം : 2019
ആലാപനം : സിത്താര കൃഷ്ണകുമാര്‍, സുഷിന്‍ ശ്യാം
സംഗീതം : സുഷിന്‍ ശ്യാം
ഗാനരചന : അന്‍വര്‍ അലി

ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
തരാതെ പോം ചാരുവാം ഉമ്മകളാൽ
ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം

ഹ്‌മം… ഹ്‌മം… ഹ്‌മം…

ഉലകിൻ കടുനോവാറ്റും തണുത്തോരു
പുലർകാറ്റായ് വീശിടാം ഞാൻ
ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം
പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം നിന്നാകാശമായ്
നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ കരേറിടാം

ഹ്‌മം… ഹ്‌മം… ഹ്‌മം…

മകനേ ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ്
മകനേ ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്

ഹ്‌മം… ഹ്‌മം… ഹ്‌മം…

Song : Cherathukal
Movie : Kumbalangi Nights
Year : 2019
Singer : Sithara Krishnakumar, Sushin Shyam
Music : Sushin Shyam
Lyricist : Anwar Ali

Cherathukal thorum nin theeyormayay
Tharathe pom charuvam ummakalal
Chuzhalunnoree kuttakkoorirul kazhiyolam njaneriyam

Hmm… Hmm… Hmm…

ulakin kadunovattum thanuthoru
Pularkattay veesidam njan
Ushasin nanamey thorthanirangum veyilayidam
Parilorunjaalayalayaayi njan varam ninnakashamay
Nirayunnoree kaneerkkayangal kadal njan kareridam

Hmm… Hmm… Hmm…

Makane njanundarikathoru kanakkan nottamay
Makane nhanundakalathoru kaval malakhayay

Hmm… Hmm… Hmm…

Lyrics – Ml
Lyrics – En