Viralthumbum

ഗാനം : വിരൽത്തുമ്പും
ചിത്രം : ഒരു കുപ്രസിദ്ധ പയ്യന്‍
വര്‍ഷം : 2018
ആലാപനം : ആദര്‍ശ് എബ്രാഹം
സംഗീതം : ഔസേപ്പചന്‍a
ഗാനരചന : ശ്രീകുമാരന്‍ തമ്പി

വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം..മൗനം..
മനസ്സു മനസ്സിലേക്കൊഴുകും
പ്രവാഹത്തിൻ തിരയടികൾ മൗനം
ഈ മൗനത്തെ വെല്ലുന്ന നാദമേത്..
ആകാശമെന്ന മഹാനാദം

നിൻ പാദചലനങ്ങൾ
അകലുമ്പോൾ സിരകളിൽ
വിരഹത്തിൻ ദ്രുതതാളങ്ങൾ..
മടങ്ങി വരാനോ
അകന്നു പോകാനോ..
പിടിവിട്ട നെഞ്ചം
ചോദിപ്പു വീണ്ടും
ഇനിയെന്ത് ഇനിയെന്ത്
ഇടയുന്നൂ നിനവും

വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ.. മൗനം..മൗനം..
മനസ്സു മനസ്സിലേക്കൊഴുകും
പ്രവാഹത്തിൻ തിരയടികൾ മൗനം
ഈ മൗനത്തെ വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാനാദം

നിൻ ശകാരം പോലും
സാന്ത്വന സൗന്ദര്യം
വിടർത്തുമെന്നോർമ്മകളിൽ
ഉലഞ്ഞു വീഴാനോ
ഉരുകി മായാനോ
പണിതുയർത്തി നീ
പൊൻഗോപുരങ്ങൾ..
ഇനിയെന്ത് ഇനിയെന്ത്
ഇടറുന്നു കനവും

വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ.. മൗനം.. മൗനം..
മനസ്സു മനസ്സിലേക്കൊഴുകും
പ്രവാഹത്തിൻ തിരയടികൾ മൗനം..
ഈ മൗനത്തെ വെല്ലുന്ന നാദമേത്
ആകാശമെന്ന മഹാമൗനം..
വിരൽത്തുമ്പും വിരൽത്തുമ്പും
ചുംബിക്കും നിമിഷത്തിൻ
ചിറകടികൾ മൗനം.. മൗനം..മൗനം..

Song : Viralthumbum Viral
Movie : Oru Kuprasidha Payyan
Year : 2018
Singer : Adarsh Abraham
Music : Ouseppachan
Lyricist : Sreekumaran Thampi

Viralthumbum viralthumbum
Chumbikkum nimishathil
Chirakadikal mounam..mounam..
Manas manassilekkozhukum
Pravaahathin thirayadikal mounam
Ee mounathe vellunna nadhameth
Aakaashamenna mahaanaadham

Nin paathachalanangal
Akalumbol sirakalil
Virahathin druthathalangal
madangi varaano
Akannu pokaano
Pidivitta nenjam
Chodippu veendum
Iniyenth iniyenth
Idayunnu ninavum

Viralthumbum viralthumbum
Chumbikkum nimishathil
Chirakadikal mounam..mounam..
Manas manassilekkozhukum
Pravaahathin thirayadikal mounam
Ee mounathe vellunna nadhameth
Aakaashamenna mahaanaadham

Nin sakaaram polum
Swaanthwana soundanryam
Vidarthumennormakalil
Ulanju veezhaano
Uruki Mayano
Panithuyarththi nee
Pongopurangal
Iniyenth iniyenth
Idarunnu kanavum

Viralthumbum viralthumbum
Chumbikkum nimishathil
Chirakadikal mounam..mounam..
Manas manassilekkozhukum
Pravaahathin thirayadikal mounam
Ee mounathe vellunna nadhameth
Aakaashamenna mahaanaadham
Viralthumbum viralthumbum
Chumbikkum nimishathil
Chirakadikal mounam..mounam..mounam..

Lyrics – Ml
Lyrics – En