Swarna chaamaram veeshi

Song : : Swarna Chamaram Veeshiyethunna
Movie : Yakshi
Year : 1968
Singer(s) : KJ Yesudas, P Leela
Music : G Devarajan
Lyricist(s) : Vayalar
സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹർഷലോലനായ് നിത്യവും നിന്റെ
ഹംസതൂലികാശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പർണ്ണശാലയില്‍..

താവകാത്മാവിനുള്ളിലെ
നിത്യദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന്‍ മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍.
നൃത്ത ലോലനായ്‌ നിത്യവും നിന്‍റ്റെ മുഗ്ധ
സങ്കല്പമാകവെ
വന്നു ചാര്‍ത്തിക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമ സൌരഭം

ഗായകാ നിന്‍ വിപഞ്ചികയിലെ
ഗാനമയിരുന്നെങ്കില്‍ ഞാന്‍
ഗായികെ നിന്‍ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞന്‍
തവഗാംഗുലി ലളിതമാമൊരു
താളമായിരുന്നെങ്കില്‍ ഞന്‍
കല്‍പനകള്‍ ചിറകണിയുന്ന
പുഷ്പമാംഗല്യ രാത്രികള്‍
വന്നു ചോദിക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗ മാലിക

Swarnna chamaram veeshi ethunna
Swapnamayirunnenkil njan
Swarga seemakal ummavaikkunna
Swapnamayirunnenkil njan
Harsha lolanayi nithyavum ninte
Hamsa thoolika shayyayil
Vannu poovidumayirunnu njan
Ennumee parnnashalayil

Thavakathmavinullile nithya
dahamayirunnenkil njan
mookamam nin maonradhathile
mohamayirunnenkil njan
nritha lolanayi nithyavum ninte mughdha
sankalpamakave
vannu charthikkumayirunnu njan
ennile prema saurabham

gayaka nin vipanchikayile
ganamayirunnenkil njan
gayike nin vipanchikayile
ganamayirunnenkil njan
thavaganguli lalithamamoru
thalamayirunnenkil njan
kalpanakal chirakaniyunna
pushpamangalya rathrikal
vannu chodikkumayirunnu njnan
enile raga malika

Read – Ml
Read – En