Sthoolakaravum sooshmakaravum

Song : Sthoolakaravum sooshmakaravum
Movie : Sahapadi 1975
Year : 2016
Singer(s) : Madhu Balakrishnan
Music : T S Radhakrishnan
Lyricist(s) : S Rajaram

സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ.. (2)
ജനിതക സൂത്രവും.. ജനിമൃതി സൂത്രവും..
ജപവും തപവും.. നിൻ പൊരുളല്ലേ … (2)
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ..

മിശിഹായായും.. ഇലാഹിയായും..
നിത്യം സ്നേഹം.. നിൻ വചനങ്ങൾ ..(2)
ഭൗതികശാസ്ത്രവും.. ആത്മീയതയും
ഒന്നായ് തീർക്കും.. നിൻ വചനങ്ങൾ… (2)
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ..
ആ… ആ… ആ

താരാപഥവും.. ധാരാധരം..
പൃഥ്വിയും വിധുവും.. നിൻ രൂപമല്ലേ.. (2)
അമ്പലമണിയും.. ചെമ്പകമലരും
മാദസൗരഭ്യവും.. നിൻ ഭാവമല്ലേ… (2)
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ..
ജനിതക സൂത്രവും.. ജനിമൃതി സൂത്രവും..
ജപവും തപവും.. നിൻ പൊരുളല്ലേ …
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും.. നിൻ പൊരുളല്ലേ..

Song : Sthoolakaravum sooshmakaravum
Movie : Sahapadi 1975
Year : 2016
Singer(s) : Madhu Balakrishnan
Music : T S Radhakrishnan
Lyricist(s) : S Rajaram

Lyrics – Ml
Lyrics – En