Sreelathikakal Thaliraninjulayave

Movie

Sukhamo Devi

Music by

Raveendran

Lyrics by

ONV Kurup

Singer(s)

KJ Yesudas

Release

1986

Song

Sreelathikakal Thaliranij

ആ.. ആ. ആ..ആ.. ആ. ആ..
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേന്‍ കുളുര്‍മൊഴിയേ
അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ
കനക ലിപികളില്‍ എഴുതിയ കവിതതള്‍ അഴകെഴും (ശ്രീലതികകള്‍)
ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ

ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ..
പോരിതെന്‍ തരള നാദമായ്‌
മധുര ഭാവമായ്‌ ഹൃദയ ഗീതമായ്‌ വരിക
ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ..
സരിമ സരിമപ സരിമപനി സരിമപനിസ
സരിമപനിസരി രിമപനി സരിമപ ..
ആ.. ആ. ആ..(ശ്രീലതികകള്‍)

ഏഴു പൊന്‍ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ
പോരിതെന്‍ കരളിലാകവേ
മലയസാനുവിന്‍ നിറ നിലാവുപോല്‍ വരിക
ഏഴു പൊന്‍ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ
പമരി പമരിസ പമരിസനി പമരിസനിപ
പമരിസനിപമ പമരിസനിപമസ..
ആ.. ആ.. ആ..(ശ്രീലതികകള്‍)