Sringaravelan

Sringaravelan

Movie

Sringaravelan

Directed by

Jose Thomas

Produced by

Jason Elagulam

Written by

Udayakrishna – Siby K. Thomas

Music by

Berny Ignatious

Studio

RJ Creations

Staring

Dileep, Vedhika, Lal, Baburaj, Babu Namboodiri, Ambika Mohan

ഏറെ പ്രതീക്ഷയോടെ ഒരു കുടുംബ സിനിമ കാണാന്‍ ആഗ്രഹിച്ച് തീയ്യേറ്ററിലെത്തുന്ന പ്രേക്ഷകരെ വളരെയേറെ നിരാശപ്പെടുത്തുന്നു ജനപ്രിയ നായകന്‍ ദിലീപിന്‍റെ ശൃംഗാരവേലന്‍. ലാലും ഷാജോണും ബാബുരാജും ചേര്‍ന്ന ടീമിനെ വേണ്ട പോലെ ഉപയോഗിക്കാന്‍ ജോസ് തോമസ് എന്ന സംവിധായകന്‌ കഴിയാതെ പോയി. കണ്ടു മറന്ന കോമഡിയും ഡയലോഗുകളും ചിത്രത്തിന്‍റെ നിറം കെടുത്തുന്നു. ഒരാവശ്യവുമില്ലാത്ത കഥാപാത്രമായാണ്‌ ഊക്കന്‍ ടിന്‍റു എന്ന നേരത്തിലെ ഷമ്മി തിലകന്‍റെ കഥാപാത്രത്തെ ഈ സിനിമയിലേക്ക് കൊണ്ടുവന്നത്.

പ്രേക്ഷകന്‍റെ ആസ്വാദന രീതി മാറിയ സാഹചര്യത്തില്‍ ഇനിയും ഇതുപോലെയുള്ള സിനിമയ്ക്ക് പ്രസക്തിയുണ്ടകുമോ എന്ന ഒരു സംശയം ബാക്കിയാവുന്നു. എന്നിരുന്നാലും കോമഡിയും ആക്ഷനുമെല്ലാം ചേര്‍ന്ന ഒരു ചിത്രമാണ്.

നെയ്ത്തുകാരനായ അച്ഛന്‍റെയും അമ്മയുടെയും മകന്‍ കണ്ണന്‍ (ദിലീപ്) പെട്ടെന്നു പണക്കാരനാവാനുള്ള നെട്ടോട്ടത്തിലായിരുന്നു. കൂടെ കൂട്ടുകാരനും(ഷാജോണ്‍ ). ഇതിനിടയിലേക്ക് ഒരു മണ്ടന്‍ ഗുണ്ടയായി ലാലും എത്തുന്നു. കണ്ണനും കൂട്ടുകാരനും കൂടെ അച്ഛന്‍ നെയ്ത പട്ടു പുടവ കൊട്ടാരത്തിലെത്തിക്കാന്‍ പോകുന്നു. അവിടുത്തെ തമ്പുരാട്ടിയുമായി പ്രണയത്തിലാവുന്ന കണ്ണന്‍ അവളെ സ്വന്തമാക്കന്‍ കൂട്ടുകാരന്‍റേയും ലാലിന്‍റേയും കൂടെ കാണിക്കുന്ന വേലത്തരങ്ങളാണ്‌ ചിത്രത്തിലുള്ളത്.

വലിച്ചിഴയുന്നതും ദ്വയാര്‍ത്ഥ പ്രയോഗവും പ്രവചിക്കാവുന്നതുമായ കഥയും എഡിറ്റിംഗിലെ കുഴപ്പങ്ങളും ചിത്രത്തിന്‍റെ പിഴവുകളാണ്. പലപ്പോഴും പ്രേക്ഷകരുടെ കൂവലിന്‍റെ ശക്തിയില്‍ സിനിമ മുങ്ങിപ്പോകുന്നു.
Final Rating