Silence – Review

Silence – Review

Movie

Silence

Directed by

VK Prakash

Written by

Y V Rajesh

Music by

Ratheesh Vega

Studio

Aysha Films

Starring

Mammootty , Pallavi Chandran , Anoop Menon

അരവിന്ദ് ചന്ദ്രശേഖര്‍ (മമ്മൂട്ടി) എന്ന സമര്‍ത്ഥനായ വക്കീലിന്‍റെ ഔദ്യോഗിക ജീവിതത്തില്‍ കര്‍ണാടക  ഹൈക്കോടതി ജഡ്‌ജിയെന്ന പദവി അദ്ദേഹത്തെ തേടിയെത്തുന്നു. ജഡ്‌ജി ആകുന്നതിനു മുമ്പേ  അരവിന്ദനും ഭാര്യ സംഗീതയും (പല്ലവി പുരോഹിത്) രണ്ടു മക്കളും കൂടി അച്ഛനേയും അമ്മയേയും കാണാന്‍ പാലക്കാടുള്ള തറവാട്ടിലേക്ക് പോകുന്നു. വീട്ടിലെത്തിയ ശേഷം അരവിന്ദന്‌ നിഗൂഢാത്മകമായ ചില ഫോണ്‍ കോളുകള്‍ വരുന്നു.

തിരിച്ച് ബാംഗ്ളൂരിലേക്കുള്ള യാത്രയില്‍  അരവിന്ദനെ ചിലര്‍ പിന്‍തുടരുകയും ചെയ്യുന്നു. തുടര്‍ന്ന് തന്‍റെ ഭാര്യയേയും മക്കളേയും  ചുറ്റിപറ്റി ഉണ്ടാകുന്ന അവിചാരിതമായ ചില സംഭവങ്ങളില്‍ അസ്വസ്തനായ  അരവിന്ദന്‍ തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ ഐ പി എസ് ഓഫീസറോട് (അനൂപ് മേനോന്‍) കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ജഡ്ജിയാകുന്നതിന്‌ മുമ്പേ തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ സംഭവിച്ച പിഴവാണോ ഇതിനെല്ലാം കാരണം എന്ന് അന്വേഷിക്കാന്‍  ഇരുവരും തീരുമാനിക്കുന്നു. അജ്ഞാതമായ ഫോണ്‍ കോളിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ്‌ സസ്പന്‍സ് ത്രില്ലറായി ചിത്രീകരിച്ചിരിക്കുന്നത്.

വി കെ പ്രകാശും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച ചിത്രമാണ്‌ സൈലന്‍സ്. പല ഭാഗങ്ങളിലും ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്. തുടക്കത്തിലുള്ള കാര്‍ ചേയ്സിങ്ങ് വളരേ ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ആദ്യ പകുതിയില്‍ സസ്പന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. രതീഷ് വേഗയുടെ പശ്ചാത്തല സംഗീതം നന്നായിട്ടുണ്ടെങ്കിലും ചില അവസരങ്ങളില്‍ അനവസരത്തിലായിപ്പോകുന്നുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം ഒഴികെ മറ്റുള്ളവര്‍ക്ക് എടുത്തുപറയത്തക്ക  അഭിനയസാധ്യതയുള്ള വേഷങ്ങളൊന്നും തന്നെ ചിത്രത്തിലുണ്ടായിരുന്നില്ല.
Final Rating

Stills

Trailer