Pullippulikalum Aattinkuttiyum – Review

Pullippulikalum Aattinkuttiyum – Review

Movie

Pullippulikalum Aattinkuttiyum – Review

Directed by

Lal Jose

Written by

M. Sindhuraj

Studio

Balcony 6 Entertainments

Music by

Vidhya Sagar

Starring

Kunchakko Boban, Namita Pramod and Suraj Venjaramood

കുട്ടനാടിന്‍റെ ദൃശ്യമനോഹാരിതയെ വേണ്ടുവോളം പ്രേക്ഷക മനസ്സിനെ ആകര്‍ഷിപ്പിക്കാന്‍ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്. കുട്ടനാടിന്‍റെ ഒരിക്കലും മാറ്റി നിര്‍ത്താനാവാത്ത ഘടകമായ വള്ളംകളിയും അതിന്‍റെ തയ്യാറെടുപ്പുകളും വളരെ തന്മയത്വത്തോടെയാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. കുഞ്ചാക്കോ ബോബനും, ഹരിശ്രീ അശോകനും, സുരാജ് വെഞ്ഞാറമ്മൂടും ചേര്‍ന്നു ആദ്യ പകുതിയില്‍ പ്രേക്ഷകരില്‍ ഒന്നടങ്കം ചിരിയുണര്‍ത്തുന്നു. സുരജിന്‍റെ സ്ഥിരം തമാശകളില്‍ നിന്നുമുള്ള വേരിട്ട അഭിനയം കൈയ്യടി നേടുന്നുണ്ട്.

ജ്യേഷ്ഠസഹോദരങ്ങളേയും അമ്മയേയും സംരക്ഷിക്കേണ്ട ചുമതല ഇളയ പുത്രനായ ഗോപന്‍ (കുഞ്ചാക്കോ ബോബന്‍) ഏറ്റെടുത്തു നടത്തുന്നതോടൊപ്പം സഹോദരന്മാരുടെ പല കൊള്ളരുതായ്മ്മകള്‍ക്കും ഗുണ്ടായിസത്തിനും മറുപടിയായി പലരുടെയടുത്തു നിന്നും ശരീരികമായും സാമ്പത്തികമായും പ്രഹരമേറ്റിരുന്നതും ഗോപനായിരുന്നു. ഇതിനെല്ലം വരുമാനം കണ്ടെത്തിയിരുന്നതു കടമെടുത്തു വാങ്ങിയ ഒരു ചെറിയ ഹൌസ് ബോട്ടില്‍ നിന്നുമാണ്. വിദേശികളെ ആകര്‍ഷിച്ച്‌ പല കുറുക്കുക് വഴികളിലൂടെയും ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ഗോപന്‌ ഒരവസരത്തില്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച്‌ ക്ലാസിക്കല്‍ ഡാന്‍സും സങ്കടിപ്പിച്ച്‌ അവതരിപ്പിക്കാന്‍ നിര്‍ബ്ബന്ധിതനാവുന്നു. അങ്ങനെ എന്തിനും ഏതിനും മാമച്ചന്‍ (സുരാജ്) വഴി കണ്ടെത്തിയ ഡാന്‍സറാണു കൈനകരി ജയശ്രീ (നമിത പ്രമോദ്‌). മകളെ കലാമണ്ഡലം ജയശ്രീ ആക്കണമെന്നായിരുന്നു നാടക നടികൂടിയായ അമ്മയുടെ മോഹം. ഈ വേഷം ബിന്ദു പണിക്കര്‍ ഭംഗിയായി നിര്‍വഹിച്ചു.

ഗോപനും ജയശ്രീയുമായുള്ള അടുപ്പം പ്രണയത്തിലേക്കു വളരുമ്പോള്‍, തന്‍റെ മൂത്ത ജ്യേഷ്ഠന്മാരെ നേര്‍വഴിക്കാക്കാന്‍ അവരുടെ ജീവിതത്തിലേക്കും മൂന്നു സ്ത്രീ കഥാപാത്രങള്‍ എത്തുന്നു. വില്ലന്‍ വേഷങ്ങളില്‍ മലയാള സിനിമയ്‌ക്ക് മുതല്‍ക്കൂട്ടാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കും വിധം ഷമ്മി തിലകന്‍ തന്‍റെ വേഷം ഭംഗിയായി അഭിനയിച്ചിരിക്കുന്നു.

കണ്ടു മടുത്തതും പ്രവചിക്കാവുന്ന കഥാഗതിയുമാണു ചിത്രത്തിലെങ്കിലും കുട്ടനാടിന്‍റെ ഭംഗിയും അവതരണ രീതിയും ലാല്‍ ജോസിന്‍റെ മുമ്പത്തെ ചിത്രങ്ങള്‍ പോലെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും പ്രേക്ഷകരെ രസിപ്പിക്കുന്നു.
Final Rating