Poothidambe manassin

ഗാനം : പൂത്തിടമ്പേ മനസ്സിന്‍
ചിത്രം : തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍
വര്‍ഷം : 1995
ആലാപനം : കെ.ജെ. യേശുദാസ്‍
സംഗീതം : ശരത്
ഗാനരചന : ഗിരീഷ് പുത്തെഞ്ചേരി

പൂത്തിടമ്പേ മനസ്സിന്‍ തൊട്ടിലാട്ടി ഞാന്‍
താരാട്ടിടാന്‍ വഴിയും വാത്സല്യമായ്
രാക്കടമ്പില്‍ പകലിന്‍ തൂവല്‍ മാഞ്ഞാലും
ഞാനില്ലയോ നിഴലായ് നെഞ്ചേല്ക്കുവാന്‍
പൂത്തിടമ്പേ……..

നിന്‍ നാവില്‍ നാമാക്ഷരം
നീളും യാത്രയില്‍ പൊന്‍ ദീപാങ്കുരം
കാണാക്കൂട്ടിലെ കണ്ണീര്‍ ജാലകം
ഞാനല്ലയോ… ഇനിയും നെഞ്ചേല്ക്കുവാന്‍
പൂത്തിടമ്പേ…

നിന്‍ കാതില്‍ പുണ്യാമൃതം
നിന്നുള്‍ക്കണ്ണിലെ പൊന്‍ താരാദളം
ഞാന്‍ നിന്‍ പാട്ടിലെ… തീരാ സാധകം
നിന്‍ കൈകളാല്‍ ഒടുവില്‍ തീര്‍ത്തുലകം

പൂത്തിടമ്പേ മനസ്സിന്‍ തൊട്ടിലാട്ടി ഞാന്‍
താരാട്ടിടാന്‍ വഴിയും വാത്സല്യമായ്
പൂത്തിടമ്പേ……..

Song : Poothidambe manassin
Movie : Thacholi Vargheese Chekavar
Year : 1995
Singer : KJ Yesudas
Music : Sharreth
Lyricist : Gireesh Puthenchery

Poothidambe manassin thottilaatti njaan
thaaraattidaan vazhiyum vaalsalyamaay..
raakkadampil pakal thooval maanjaalum
naanillayo nizhalaay nenchelkkuvaan
poothidambe……..

nin naavil naamaaksharam
neelum yaathrayil pon deepaankuram
kaanaakkoottile kanneer jaalakam
njaanallayo … iniyum nenchelkkuvaan
poothidambe…..

nin kaathil punyaamritham
ninnulkkannile pon thaaraadalam
njaan nin paattile theeraa saadhakam
nin kaikalaal oduvil theerthulakam

Poothidambe manassin thottilaatti njaan
thaaraattidaan vazhiyum vaalsalyamaay..
poothidambe……..

Lyrics – Ml
Lyrics – En