Ponthiri vilakkode

ഗാനം : പൊന്‍തിരിവിളക്കോടെ
ചിത്രം : ആലഞ്ചേരി തമ്പ്രാക്കള്‍
വര്‍ഷം : 1995
ആലാപനം : എം.ജി. ശ്രീകുമാര്‍‍
സംഗീതം : ജി. രവീന്ദ്രനാത്
ഗാനരചന : ഗിരീഷ് പുത്തഞ്ചേരി

പൊന്‍തിരിവിളക്കോടെ…
മണിപ്പൂക്കുലപ്പറയോടെ
നിന്നെയിന്നെതിരേല്‍ക്കാം
പുതുപുണ്യമായ് വരവേല്‍ക്കാം
ഈ സ്നേഹതീരങ്ങളില്‍ നീ വരൂ..വരൂ…
ആർദ്രയായ് സ്വയം…….
പൊന്‍തിരിവിളക്കോടെ…
മണിപ്പൂക്കുലപ്പറയോടെ

ഇളവെയില്‍പ്പൊന്നാട
കുടഞ്ഞുടുത്തെത്തുന്ന മലരണിപ്പുലരികളില്‍
കുറുകുയില്‍ ചങ്ങാതി കണിമരക്കൊമ്പിന്മേല്‍
ഇണയുമായ് പിണങ്ങിടുമ്പോള്‍
അരുമയാം നിന്റെ കുസൃതി-
പൂക്കുന്ന മായാജാലമിതേ…
അരുമയാം നിന്റെ കുസൃതി-
പൂക്കുന്ന മായാജാലമിതേ…
ഇനിനിന്നിലരിയമനസ്സായൊഴുകിയ
മധുരിതമധുകണമാവാം
പുതിയൊരു സൌഹൃദമാവാം…..
പൊന്‍തിരിവിളക്കോടെ…
മണിപ്പൂക്കുലപ്പറയോടെ

മിഴിച്ചെപ്പില്‍ വിങ്ങുന്ന കണിമുത്തുമണികളെ
കുറുവിരൽക്കുരുന്നാല്‍ മായ്ക്കാം
മയങ്ങുവാന്‍ വൈകുന്ന നിമിഷങ്ങള്‍
ഞാന്‍ നല്ലൊരുറക്കു‌പാട്ടിതളാല്‍ മൂടാം
ഇനിയുമീ എന്റെ ഹൃദയനാളങ്ങള്‍
വീണാതന്തികളാക്കാം
ഇനിയുമീ എന്റെ ഹൃദയനാളങ്ങള്‍
വീണാതന്തികളാക്കാം
പകലിന്റെ കവിളില്‍ അഴകാര്‍ന്നിടറിയ
പരിഭവസന്ധ്യകള്‍ പോലെ
പുതിയൊരു സൌരഭമാവാം…….

പൊന്‍തിരിവിളക്കോടെ…
മണിപ്പൂക്കുലപ്പറയോടെ
നിന്നെയിന്നെതിരേല്‍ക്കാം
പുതുപുണ്യമായ് വരവേല്‍ക്കാം
ഈ സ്നേഹതീരങ്ങളില്‍ നീ വരൂ..വരൂ…
ആർദ്രയായ് സ്വയം…….
പൊന്‍തിരിവിളക്കോടെ…
മണിപ്പൂക്കുലപ്പറയോടെ

Song : Ponthiri vilakkode
Movie : Alanchery Thambrakkal
Year : 1995
Singer : MG Sreekumar
Music : Perumbavoor G Ravindranath
Lyricist : Gireesh Puthenchery

Ponthiri vilakkode…
manippookkula parayode
ninneyinnethirelkkaam
puthu punyamaay varavelkkaam
ee sneha theerangalil..nee varuu..varuu…
aardrayaay swayam…….
ponthiri vilakkode…
manippookkula parayode

ilaveyil ponnaada
kudanjuduthethunna malaranippularikalil
kurukuyil changaathi kanimarakkompinmel
inayumaay pinangidumpol
arumayaam ninte kusruthi
pookkunna maayaajaalamithe…
arumayaam ninte kusruthi
pookkunna maayaajaalamithe…
ini ninnilariya manassaayozhukiya
madhuritha madhu kanamaavaam
puthiyoru sauhridamaavaam…..
ponthiri vilakkode…
manippookkula parayode

mizhicheppil vingunna
kani muthu manikale
kuruviral kurunnaal maaykkaam
mayanguvaan vaikunna nimishangal
njaan nallorurakkupaattithalaal moodaam
iniyumee ente hridaya naalangal
veenaa thanthikalaakkaam
iniyumee ente hridaya naalangal
veenaa thanthikalaakkaam
pakalinte kavilil azhakaarnnidariya
paribhava sandhyakal pole
puthiyoru saurabhamaavaam…….

Ponthiri vilakkode…
manippookkula parayode
ninneyinnethirelkkaam
puthu punyamaay varavelkkaam
ee sneha theerangalil..nee varuu..varuu…
aardrayaay swayam…….
ponthiri vilakkode…
manippookkula parayode

Lyrics – Ml
Lyrics – En