Palapoovithalil

ഗാനം : പാലപ്പൂവിതളിൽ
ചിത്രം : തിരക്കഥ
വര്‍ഷം : 2008
ആലാപനം : ശ്വേത മോഹൻ, നിഷാദ്
സംഗീതം : ശരത്ത്
ഗാനരചന : റഫീക്ക് അഹമ്മദ്

പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളിൽ
ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ ഹോയ്
കാതിൽ നിൻ സ്വരം

പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി

മകരമഞ്ഞു പെയ്തു
തരളമാം കറുകനാമ്പുണർന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവു പോൽ മറഞ്ഞൂ
അത്തിക്കൊമ്പിൽ ഒരു മൺകൂടുതരാം
അറ്റം കാണാവാനം നിനക്കു തരാം
കുറുകൂ കാതിൽ തെനോലും നിൻ മൊഴികൾ

പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി

വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ
ഇലകളോ നിലാവിൻ
ചുമലിൽ പതിയെ ചാഞ്ഞുറങ്ങീ
നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ
തത്തിതത്തിക്കളിപ്പൂ നിൻ മിഴിയിൽ
പകരൂ നെഞ്ചിൽ നനവോലും നിൻ മൊഴികൾ

പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി
അനുരാഗികളാം തരുശാഖകളിൽ
ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ ഹോയ്
കാതിൽ നിൻ സ്വരം

പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ
ലാസ്യമാർന്നണയും സുരഭീരാത്രി…

Song : Palapoovithalil
Movie : Thirakkatha
Year : 2008
Singer : Sarath
Music : Sharreth
Lyricist : Rafeeq Ahmed

Lyrics – Ml
Lyrics – En