Oru Makara Nilaavaay

Song : Oru Makara Nilaavaay
Movie : Rani Padmini
Year : 2015
Singer(s) : Chithra Arun
Music : Bijibal
Lyricist(s) : Rafeeq Ahammed
ഒരു മകരനിലാവായ് തളിരില തഴുകൂ…
പെരുമഴ ചെവിയോർക്കും
പുതുനിലമായ് നില്പൂ ഞാൻ…
ഒരു മകരനിലാവായ് തളിരില തഴുകൂ…

ഉടലുണരുകയാണെന്നെന്നും പരിമൃദുദലമായ്….
കരപരിലാളനങ്ങളാൽ വികാരവീണയായ്
മഴനീർ പൊടിഞ്ഞിതാർദ്രമായ്
വീണഴിഞ്ഞു നിലാവിൻ മേലാട…
ഒരു മകരനിലാവായ് തളിരില തഴുകൂ…

ഉയിരെരിയുകയാണെന്നെന്നും ഒരു നറുതിരിയായ്..
ഇനി പരിഭവഭാവമാർന്നു നീ വരാതെ പോകിലും….
ഒരു ദ്വാദശീ നിലാവുപോൽ ഞാൻ
ഒരാളിലലിഞ്ഞു തീരേണം…

ഒരു മകരനിലാവായ് തളിരില തഴുകൂ…
പെരുമഴ ചെവിയോർക്കും
പുതുനിലമായ് നില്പൂ ഞാൻ…
ഒരു മകരനിലാവായ് തളിരില തഴുകൂ…

Lyrics – Ml