Oro Kanavum

Song : Oro Kanavum
Movie : Aagathan
Year : 2010
Singer(s) : Vijay Yesudas, Swetha mohan
Music : Ouseppachan
Lyricist(s) : Kaithapram

ഓരോ കനവും വിടരുന്നോ
ഒരു കോടി വർണ്ണമുണരുന്നോ
ഓരോ നിനവും പുണരുന്നോ
ഒരു കോടി രാഗമുയരുന്നോ
സുഗന്ധങ്ങൾ നിറയുന്നോ
പനിമഴ മൻണിൽ പൊഴിയുന്നോ
പ്രണയസരോവരത്തിൽ ഹംസങ്ങൾ നീന്തുന്നോ (ഓരോ കനവും,…)
ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് ഞാൻ അലിയുന്നോ
പാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോ
ചന്ദ്രിക പൊഴിയും ചന്ദനനന്ദിയിൽ
അടിമുടി നനയും അഴകുകളാകുന്നോ
അത്രമേൽ അത്രമേൽ ഇഷ്ടമായ്
ഒന്നായ് നമ്മൾ മാറുന്നോ (ഓരോ കനവും,…)

ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോ
മന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോ
നീയൊരു തരുവായ് ഞാനതിൽ പടരും
മലർവല്ലരി തൻ മാനസമാകുന്നോ
അത്രമേൽ അത്രമേൽ ഇഷ്ടമായ്
ഒന്നായ് നമ്മൾ മാറുന്നോ (ഓരോ കനവും….)

Song : Oro Kanavum
Movie : Aagathan
Year : 2010
Singer(s) : Vijay Yesudas, Swetha mohan
Music : Ouseppachan
Lyricist(s) : Kaithapram

Lyrics – Ml
Lyrics – En