Ohm Shaanthi Ohshaana – Review

Ohm Shaanthi Ohshaana – Review

Movie

Ohm Shanthi Oshaana

Directed by

Jude Anthany Joseph

Written by

Midhun Mannuel Thomas, Jude Anthany Joseph

Music by

Shaan Rahman

Studio

e4 Entertainment

Starring

Nivin Pauly, Nazriya Nazim,Renji Panicker, Aju Varghese, Manju Sathish, Shobha Mohan, Vinaya Prasad

നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെ കുറച്ച് മാത്രമേ മലയാളത്തില്‍ വരാറുള്ളൂ. പക്ഷെ ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന അതില്‍ നിന്നും വ്യത്യസ്ഥമാണ്.ഇത് പൂജ മാത്യു (നസ്രിയ നാസിം) എന്ന കുറുമ്പത്തിയുടെ കഥയാണ്.

പൂജ മാത്യു ഡേവിസിന്‍റെയും (രഞ്‌ജി പണിക്കര്‍) ആനിയുടെയും ഒറ്റ മകളാണ്. ചില്ലറ കുരുത്തക്കേടുകളുമായി നടക്കുന്ന ഒരു ദിവസം പൂജ റച്ചല്‍ ആന്‍റിയുടെ വീട്ടില്‍ പോകുന്നു. ആന്‍റി ഉണ്ടാക്കുന്ന വൈന്‍ ആദ്യം ടേസ്റ്റ് ചെയ്യുന്നത് പൂജയാണ്. സംസാരത്തിനിടയില്‍ പ്രണയ വിവാഹവും അതിന്‍റെ മേന്മകളൊക്കെ ആന്‍റി പറയുന്നു. ഇതു കേട്ട പൂജ, ഇഷ്ടപെട്ട ആളെ താന്‍ തന്നെ കണ്ടെത്തും എന്ന് തീരുമാനിക്കുന്നു.


അങ്ങനെ നാട്ടിലുള്ള ഗിരിയേട്ടനെ (നിവിന്‍ പോളി) കണ്ടുമുട്ടുന്നു. കൃഷിയും നാട്ടുകാരെ സഹായിക്കലുമൊക്കെയാണ്‌ ഗിരിയുടെ പ്രധാന ജോലി. വളരെ കഷ്ടപ്പെട്ട് തന്‍റെ പ്രണയം ഗിരിയെ  അറിയിച്ചെങ്കിലും ഗിരി പ്രായത്തിന്‍റെ പക്വത ഇല്ലാത്തതുകൊണ്ട്  തോന്നിയതാണെന്ന് പറഞ്ഞ് നിരസ്സിക്കുന്നു. സങ്കടപ്പെട്ടു തിരിച്ചു പോകുന്ന പൂജ കുറച്ചു നാളുകള്‍ക്ക് ശേഷം ഡോക്ടറാവാന്‍ പഠിക്കുന്നു.അങ്ങിനെ പഠനമൊക്കെ കഴിഞ്ഞ് തിരിച്ചു വരുകയും ഗിരിയെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷെ ഗിരിയുടെ അമ്മ നാട്ടുകാരും ഗിരിയും കൂടി നടത്തുന്ന സമൂഹ വിവാഹത്തിലെ ഒരു കുട്ടിയെ തന്‍റെ മകനുവേണ്ടി ആലോചിക്കുന്നു. പൂജയും ഗിരിയും ഒന്നാകുമോ എന്നതാണ്‌ ചിത്രത്തിന്‍റെ പ്രമേയം.

നസ്രിയയുടെ അഭിനയം തന്നെയാണ്‌ ചിത്രത്തിന്‍റെ ഹൈലൈറ്റ്. നിവിന്‍ പോളി ഗിരിയെ നന്നായി അവതരിപ്പിച്ചപ്പോള്‍ തീപ്പൊരി ഡയലോഗിന്‍റെ ഉസ്താദായ രഞ്‌ജി പണിക്കര്‍ പൂജയുടെ അച്ഛനായും ഗംഭീരമായി അഭിനയിച്ചു. കഥയില്‍ പുതുമയില്ലെങ്കിലും വളരെ മനോഹരമായി തമാശയുടെ മേന്‍പൊടിയോടെയുള്ള ചിത്രത്തിന്‍റെ അവതരണം തിയ്യേറ്ററിലെത്തുന്നവര്‍ക്ക്‌ സന്തോഷത്തോടെ മടങ്ങാം. ഷാന്‍ രഹ്മാന്‍ വിനീത്‌ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മുന്‍കാല ചിത്രങ്ങളിലേപ്പോലെ തന്നെ ഏവര്‍ക്കും സ്വീകാര്യമാണ്‌ ഈ ചിത്രത്തിലെ ഗാനങ്ങളും.
Final Rating