Nizhale nizhale

Song : Nizhale nizhale
Movie : Dhrisyam
Year : 2013
Singer(s) : Anoop G Krishnan
Music : Anil Johnson
Lyricist(s) : Santhosh Varma

നിഴലേ നിഴലേ എവിടെ…നീയെവിടെ
നിഴലേ നിഴലേ അകലേ…നീയകലേ..
ഇരുളിൻ മറയിൽ അരികേ നീയുണ്ടോ…
ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ…

പകലിലോ നിലാവിൻ മടിയിലോ
തെളിയുമോ അതോ കഥ തുടരുമോ…

പകലിലോ നിലാവിൻ മടിയിലോ
തെളിയുമോ അതോ കഥ തുടരുമോ…

ഓർക്കാതെ കൂട്ടാവും എൻ നോവുകൾ
തീണ്ടാത്ത തീരങ്ങൾ തേടിയോ…നീ…
എന്നുൾത്തീയും കണ്ണീരും നീ പോകും തീരത്തും
നിഴലായുണ്ടോ കൂടെ…

നിഴലേ നിഴലേ എവിടെ…നീയെവിടെ

മിഴികളിൽ പതിഞ്ഞതു മുഴുവനും
ശരികളോ മെനഞ്ഞൊരു കഥകളോ…

മിഴികളിൽ പതിഞ്ഞതു മുഴുവനും
ശരികളോ മെനഞ്ഞൊരു കഥകളോ…

കാണാത്ത വേരെന്നിൽ നീ തേടവേ
നേരിന്റെ ദൃശ്യങ്ങൾ കണ്ടുവോ നീ…
ഞാൻ ഞാനല്ലാതായെന്നോ നിൻ ഓരം നിന്നാലും
അറിയാതെ പോയെന്നോ….

നിഴലേ നിഴലേ എവിടെ…നീയെവിടെ
നിഴലേ നിഴലേ അകലേ…നീയകലേ..
ഇരുളിൻ മറയിൽ അരികേ നീയുണ്ടോ…
ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ…

Song : Nizhale nizhale
Movie : Dhrisyam
Year : 2013
Singer(s) : Anoop G Krishnan
Music : Anil Johnson
Lyricist(s) : Santhosh Varma

Nizhale nizhale evide neeyevide
nizhale nizhale akale neeyakale..
irulin marayil arike neeyundo…
iniyen vazhiyil thuna nee illenno…
(nizhale nizhale…)

pakalilo nilaavin madiyilo
theliyumo atho kadha thudarumo…
orkkaathe koottaavum en novukal
theendaatha theerangal thediyo…nee…
njaan kaiyyelkkum shaapangal nee pokum theerathum
nizhalaayundo koode…
(nizhale nizhale…)

mizhikalil thelinjathu muzhuvanum
sharikalo menanjoru kadhakalo…
kaanaatha verennil nee thedave
nerinte drishyangal kanduvo nee…
njaan njaanallaathaayenno nin chaare ninnaalum
ariyaathe poyenno….
(nizhale nizhale…)

Lyrics – Ml
Lyrics – En