Nilaave Maayumo [F]
Minnaram
SP Venkidesh, Shibu Chakravarthi
Gireesh Puthancheri,
KS Chitra
1994
Nilaave Maayumo – KS Chitra
ഇളംതേന്‍ തെന്നലായി തലോടും പാട്ടുമായി
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം
ഒരു മഞ്ഞു തുള്ളിപോലെ അറിയാതലിഞ്ഞു പോയി
നിലാവേ മായുമോ കിനാവും നോവുമായി
മുറ്റം നിറയെ മിന്നിപ്പടരും
മുല്ലക്കൊടി പൂത്ത കാലം
തുള്ളിത്തുടിച്ചും തമ്മിലൊളിച്ചും
കൊഞ്ചിക്കളിയാടി നമ്മള്
നിറം പകര്‍ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരേ ദൂരേ
പറയാതെ അന്നു നീ മാഞ്ഞു പോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായി
ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാലോലി (3)
ലില്ലിപ്പപ്പാലോലി ലില്ലിപ്പപ്പാ
നീലക്കുന്നിന്മേല് പീലിക്കൂടിന്മേല്
കുഞ്ഞു മഴ വീഴും നാളില്‍
ആടിക്കൂത്താടും മാരിക്കാറ്റായി നീ
എന്തിനിതിലെ പറന്നു
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വരും മണ്ണില്‍ വെറുതെ പോഴിഞ്ഞു ദൂരേ ദൂരേ
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു (നിലാവേ)